University News
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി; പ്ര​വേ​ശ​ന പ​രീ​ക്ഷ 27 ന്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന എം ​എ​സ് സി ​കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ് ആ​ന്‍റ് നാ​നോ ടെ​ക്നോ​ള​ജി), എം​എ​സ്‌​സി ഫി​സി​ക്സ് (നാ​നോ സ​യ​ൻ​സ് ആ​ന്‍​ഡ് നാ​നോ ടെ​ക്നോ​ള​ജി) എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ 27ന് ​രാ​വി​ലെ 10 മു​ത​ൽ പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ത്ഥ കാ​മ്പ​സി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള​തും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തു​മാ​യ ചെ​ർ​ക്ക​ള മാ​ർ​ത്തോ​മ കോ​ള​ജി​ലെ ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇ​മ്പ​യേ​ർ​ഡ്) ബി​രു​ദ പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള 2024 25 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2024 ജൂ​ലൈ അ​ഞ്ചു വ​രെ കോ​ള​ജി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് കോ​ളേ​ജു​മാ​യി ബ​ന്ധ​പ്പെ​ടാം.
www.marthoma.ac.in ഫോ​ൺ: 8089107834, 8281377935.

ബി​എ അ​ഫ്‌​സ​ൽ ഉ​ൽ ഉ​ല​മ; ട്ര​യ​ൽ റാ​ങ്ക് ലി​സ്റ്റ്

202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ബി ​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ട്ര​യ​ൽ റാ​ങ്ക് ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​തി​ക​ൾ 25.06.2024 വ​രെ സ്വീ​ക​രി​ക്കും. പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന ഇ​മെ​യി​ൽ ഐ ​ഡി: [email protected]. ഫൈ​ന​ൽ റാ​ങ്ക് ലി​സ്റ്റ് 26.06.2024 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. കോ​ള​ജ് പ്ര​വേ​ശ​നം 27.06.2024 മു​ത​ൽ 29.06.2024 വ​രെ ന​ട​ക്കും.

ടൈം ​ടേ​ബി​ൾ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ എം ​ബി എ (​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ മേ​ഴ്‌​സി ചാ​ൻ​സ്) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​തു​ക്കി​യ ടൈം ​ടേ​ബി​ൾ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റു​ക​ളി​ലെ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ എം ​ബി എ (​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ മേ​ഴ്സി ചാ​ൻ​സ്) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

ജൂ​ലാ​യ്15​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വി​ത്ത് ഡാ​റ്റ അ​ന​ലി​റ്റി​ക്സ് (റ​ഗു​ല​ർ), ഒ​ക്ടോ​ബ​ർ 2023 പ​രീ​ക്ഷ​ക​ൾ​ക്ക് 24 മു​ത​ൽ 26 വ​രെ പി​ഴ​യി​ല്ലാ​തെ​യും 27വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഭ​ര​ത​നാ​ട്യം ഡി​ഗ്രി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ മേ​ഴ്‌​സി ചാ​ൻ​സ്) ഏ​പ്രി​ൽ 2024 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 26, 27 തീ​യ​തി​ക​ളി​ലാ​യി പി​ലാ​ത്ത​റ ലാ​സ്യ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ ന​ട​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഭ​ര​ത​നാ​ട്യം ഡി​ഗ്രി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ മേ​ഴ്‌​സി ചാ​ൻ​സ്) ഏ​പ്രി​ൽ 2024 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 26ന് ​പി​ലാ​ത്ത​റ ലാ​സ്യ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ ന​ട​ക്കും.​വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.