പ്രായോഗിക/പ്രോജക്ട്/വൈവ പരീക്ഷ
നാലാം സെമസ്റ്റർ ബിഎസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്),ഏപ്രില്‍ 2023 ന്റെ പ്രായോഗിക പരീക്ഷ ജൂണ്‍ അഞ്ച്, ആറ്, ഏഴ് തീയതികളിലായി തോട്ടടയിലെ കോളജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗിൽ നടത്തും.
അഞ്ചാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് (റഗുലര്‍), നവംബര്‍ 2022 ന്റെ പ്രായോഗിക പരീക്ഷ മേയ് 31, ജൂണ്‍ രണ്ട്, മൂന്ന് തീയതികളിൽ തോട്ടടയിലെ കോളജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗിൽ നടത്തും.
നാലാം സെമസ്റ്റര്‍ എംഎ. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് (ഏപ്രില്‍ 2023)പ്രോഗ്രാമിന്റെ പ്രോജക്ട്ക്ട്/ വൈവ പരീക്ഷ ജൂണ്‍ 12, 13 എന്നീ തീയതികളിലായും നാലാംസെമസ്റ്റർ എടിടിഎം പ്രായോഗിക/പ്രോജക്ട്/ വൈവ ജൂണ്‍ 12, 13, 14 എന്നീ തീയതികളിൽ അതാതു കോളജുകളിൽ വച്ചു നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
പരീക്ഷ വിജ്ഞാപനം
ജൂലൈ 12 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്റുകളിലെയും രണ്ടാം സെമസ്റ്റർ എം സി എ (റഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) മേയ് 2023 പരീക്ഷകൾക്ക് മേയ് 26 മുതൽ 31 വരെ പിഴയില്ലാതെയും ജൂൺ രണ്ടു വരെ പിഴയോടുകൂടിയും അപേക്ഷിക്കാം
02 .08 .2023 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംസിഎ (റഗുലർ/ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് , ലാറ്ററൽ എൻട്രി ഉൾപ്പെടെ ) പരീക്ഷകൾക്ക് ജൂൺ രണ്ടു മുതൽ ഏഴു വരെ പിഴയില്ലാതെയും ഒൻപത് വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.