University News
പരീക്ഷാ വിജ്ഞാപനം
ജൂലൈ അഞ്ചിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഏപ്രിൽ 2023 പരീക്ഷയ്ക്ക് മേയ് 29 മുതൽ ജൂൺ രണ്ടു വരെ പിഴയില്ലാതെയും ജൂൺ മൂന്നു വരെ പിഴയോടുകൂ ടിയും ഓൺ ലൈൻ ആയി അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും രണ്ടാം സെമസ്റ്റർ എംസിഎ മേയ് 2022 , പരീക്ഷാ ഫലങ്ങളുടെ പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി മേയ് 23 വരെ ദീർഘിപ്പിച്ചു.