University News
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷ കളുടെയും പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023) പരീക്ഷകളുടെയും ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഹാൾടിക്കറ്റ്

കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ സിലെ ഒന്നാം സെമസ്റ്റർ എംപിഇഎസ് (റെഗുലർ), നവംബർ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌ സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎ ഹിസ്റ്ററി (റെഗുലർ / സപ്ലിമെന്‍ററി) മേയ് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃ പരിശോധന/ സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് മേയ് 24 നു വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
More News