University News
അഫ്സൽ - ഉൽ - ഉലമ (പ്രിലിമിനറി) പ്രവേശനം; ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സർവകലാശാല 2025 2026 അധ്യയന വര്‍ഷത്തേക്കുള്ള അഫ്സൽ ഉൽ ഉലമ ( പ്രിലിമിനറി ) പ്രോഗ്രാം ( പ്ലസ്‌ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ് ) പ്രവേശനത്തിന്‍റെ ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ ജൂൺ 28ന് മുൻപായി മാൻഡേറ്ററി ഫീസടയ്ക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ്: എസ്‌സി / എസ്ടി / മറ്റു സംവരണ വിഭാഗക്കാർ 145 രൂപ. മറ്റുള്ളവർ: 575. നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കാത്തവരുടെ അലോട്ട്മെന്‍റ് നഷ്ടമാകുന്നതും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ഒന്നാം ഓപ്‌ഷൻ ലഭിച്ചവരും ലഭിച്ച ഓപ്‌ഷനിൽ തൃപ്തരായി ഹയർ ഓപ്‌ഷൻ കാൻസൽ ചെയ്യുന്നവരും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ലഭിച്ച ഓപ്‌ഷനിൽ തൃപതരായവർ ഹയർ ഓപ്‌ഷൻ പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും ക്യാൻസൽ ചെയ്യേണ്ടതാണ്. ഹയർ ഓപ്‌ഷൻ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്‌ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് അലോട്ട്മെന്‍റ് ലഭിച്ചാൽ നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്‍റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃ സ്ഥാപിച്ച് നൽകുന്നതുമല്ല. ഹയർ ഓപ്‌ഷൻ ക്യാൻസൽ ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കേണ്ടതും പ്രവേശന സമയത്ത് കോളജിൽ ഹാജരാക്കേണ്ടതുമാണ്. രണ്ടാം അലോട്ട്മെന്‍റ് ജൂലൈ രണ്ടിന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.

എംഎ ഹിസ്റ്ററി പ്രവേശനം

കാലിക്കട്ട് സർവകലാശാലാ ചരിത്ര പഠനവകുപ്പിലെ എംഎ ഹിസ്റ്ററി 2025 27 പ്രോഗ്രാം പ്രവേശനത്തിന്‍റെ ആദ്യഘട്ട പ്രവേശം ജൂൺ 28ന് രാവിലെ 10.30ന് പഠനവകുപ്പിൽ നടക്കും. അർഹരായവർക്ക് അഡ്മിഷൻ മെമ്മോ ഇമെയിൽ ചെയ്തിട്ടുണ്ട്.

എംഎ ഫിലോസഫി പ്രവേശനം

കാലിക്കട്ട് സർവകലാശാലാ ഫിലോസഫി പഠനവകുപ്പിലെ എംഎ ഫിലോസഫി 2025 പ്രോഗ്രാമിന് ഒന്നാം അലോട്ട്മെന്‍റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 28ന് രാവിലെ പത്തിന് പഠനവകുപ്പ് മേധാവിയുടെ മുൻപാകെ ഹാജരാകണം. ഒന്നാം അലോട്ട്മെന്‍റ് റാങ്ക് ലിസ്റ്റ് പഠനവകുപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ് https://philosophy.uoc.ac.in/ .

എംകോം പ്രവേശനം

കാലിക്കട്ട് സർവകലാശാല കോമേഴ്‌സ് ആൻഡ് മാനേജ്മെന്‍റ് സ്റ്റഡീസ് പഠനവകുപ്പിലെ 2025 2026 അധ്യയന വർഷത്തെ എംകോം പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. മെമ്മോ ലഭിച്ചവർ ജൂൺ 28ന് രാവിലെ 10.30ന് പഠനവകുപ്പ് ഓഫീസിൽ നിർദേശിക്കപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.

എംഎ ഫോക്‌ലോർ പ്രവേശനം

കാലിക്കട്ട് സർവകലാശാലാ ഫോക്‌ലോർ പഠനവകുപ്പിൽ 2025 2026 അധ്യയന വർഷത്തെ പിജി പ്രവേശനം ജൂൺ 30ന് നടക്കും. പ്രവേശന മെമ്മോ ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.

വനിതാ പഠനവകുപ്പിൽ പിജി പ്രവേശനം

കാലിക്കട്ട് സർവകലാശാലാ വനിതാ പഠനവകുപ്പിൽ 2025 2026 അധ്യയന വർഷത്തെ പിജി പ്രവേശനത്തിന് ലിസ്റ്റിൽ ഉൾപെട്ടവരുടെ പ്രവേശനം ജൂൺ 30ന് നടക്കും. യോഗ്യരായവർക്ക് അഡ്മിഷൻ മെമ്മോ ഇമെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ പത്തിന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407366, ഇമെയിൽ ഐഡി : [email protected].

വൈവ

വിദൂര വിഭാഗം നാലാം സെമസ്റ്റർ (സിബിസിഎസ്എസ് സിഡിഒഇ ) എംഎ ഹിന്ദി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി വൈവ ജൂലൈ മൂന്ന്, നാല് തീയതികളിൽ നടക്കും. കേന്ദ്രം: ഹിന്ദി പഠനവകുപ്പ്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കോഴിക്കോട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷാ അപേക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം വർഷ ( 2018 പ്രവേശനം ) ബിഎച്ച്എം, നാലാം വർഷ ( 2016 മുതൽ 2018 വരെ പ്രവേശനം ) ബിഎച്ച്എം സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. ലിങ്ക് ജൂൺ 30 മുതൽ ലഭ്യമാകും.

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഏഴ്, എട്ട് സെമസ്റ്റർ (2009 സ്‌കീം 2013 പ്രവേശനം) ബിടെക് / പാർട്ട് ടൈം ബിടെക് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. ലിങ്ക് ജൂൺ 30 മുതൽ ലഭ്യമാകും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ

സർവകലാശാല സെന്‍ററുകളിലെയും അഫിലിയേറ്റഡ് ട്രെയിനിംഗ് കോളജുകളിലെയും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റർ (2017 സിലബസ് 2018 മുതൽ 2020 വരെ പ്രവേശനം) ബിഎഡ് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ പുനഃക്രമീകരിച്ചത് പ്രകാരം ജൂലൈ 14ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ എംഎ അറബിക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി എസ്ഡിഇ) എംഎ ഹിന്ദി ഏപ്രിൽ 2024 (സ്പെഷ്യൽ കേസ്) പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
More News