ഫോറൻസിക് സയൻസ് പഠനവകുപ്പിൽ വാക് - ഇൻ - ഇന്റർവ്യൂ
കേരളാ പോലീസ് അക്കാദമിയിലുള്ള (തൃശ്ശൂർ) കാലിക്കട്ട് സർവകലാശാല ഫോറൻസിക് സയൻസ് പഠനവകുപ്പിൽ സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫോറൻസിക്സ് ഇലക്ടീവ് പേപ്പറുകൾ കൈകാര്യം ചെയ്യുന്ന അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ഒരൊഴവുണ്ട്. മണിക്കൂർവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : 1. എംഎസ്സി ഫോറൻസിക് സയൻസ് (സൈബർ സെക്യൂറിറ്റിയിലും ഡിജിറ്റൽ ഫോറൻസിക്സിലുമുള്ള സ്പെഷ്യലൈസേഷൻ) / എംസിഎ / എംടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, എംഎസ്സി കംപ്യൂട്ടർ സയൻസ് (സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫോർമേഷൻ സെക്യൂരിറ്റി / സൈബർ സെക്യൂരിറ്റി / ഇൻഫോർമേഷൻ സെക്യൂരിറ്റി / നെറ്റ്വർക്ക് ആൻഡ് ഇൻഫോർമേഷൻ സെക്യൂരിറ്റിയിലുള്ള സ്പെഷലൈസേഷൻ) / തത്തുല്യം. മേൽ പരാമർശിച്ച യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടുകൂടിയ എംസിഎ / എംടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, എംഎസ്സി കംപ്യൂട്ടർ സയൻസ് / തത്തുല്യമുള്ളവരെ പരിഗണിക്കും. 2. ഫോറൻസിക് സയൻസിലോ അനുബന്ധ വിഷയത്തിലോ ഉള്ള നെറ്റ് / പിഎച്ച്ഡി. ഉയർന്ന പ്രായപരിധി 65 വയസ്. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരുസെറ്റ് പകർപ്പും സഹിതം കാലിക്കട്ട് സർവകലാശാലാ ക്യാമ്പസിലെ ലൈഫ് സയൻസ് പഠനവകുപ്പിൽ 13ന് രാവിലെ 10.30 ന് വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .
വാക് ഇൻ ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാലാ എഡ്യുക്കേഷൻ പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള രണ്ട് അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്ക് പത്തിന് രാവിലെ 10.30 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9447539069.
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
ജൂൺ പത്തിന് ആരംഭിക്കുന്ന വിദൂര വിഭാഗം നാലാം സെമസ്റ്റർ (സിബിസിഎസ്എസ്) ബികോം, ബിബിഎ ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷക്ക് ഗവ. കോളജ് മടപ്പള്ളി പരീക്ഷാ കേന്ദ്രമായി രജിസ്റ്റർ ചെയ്തവരുടെ പരീക്ഷാ കേന്ദ്രത്തിൽ മാറ്റമുണ്ട്. പരീക്ഷാർഥികൾ ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാവേണ്ടതാണ്.
പരീക്ഷ
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (2024 പ്രവേശനം) ജനുവരി 2025 പരീക്ഷ ജൂലൈ ഒന്നിന് തുടങ്ങും. കേന്ദ്രം: ഹിന്ദി പഠനവകുപ്പ്, സർവകലാശാലാ കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.