അഫ്സൽ - ഉൽ - ഉലമ (പ്രിലിമിനറി) 18 വരെ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലയുടെ 2025 2026 അധ്യയന വർഷത്തെ (പ്ലസ്ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ്) അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂൺ 18ന് വൈകിട്ട് അഞ്ചു വരെ നീട്ടി. അപേക്ഷാ ഫീസ്: എസ്സി / എസ്ടി 205 രൂപ, മറ്റുള്ളവർ 495 രൂപ. കൂടുൽ വിവിരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.
ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ 15 വരെ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ ആൻഡ് റിസർച്ച് സെന്ററിലെ ആറുമാസ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രോഗ്രാമിന് 15 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അടിസ്ഥാന യോഗ്യത : ബിരുദം. നവമാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്ന ഡിജിറ്റല്‍ മീഡിയ കണ്ടന്റുകളുടെ നിര്‍മാണത്തില്‍ സമഗ്ര പരിശീലനം നല്‍കുന്നതാണ് കോഴ്സ്. ഗ്രാഫിക് ഡിസൈന്‍, ഫോട്ടോഗ്രഫി, ആനിമേഷന്‍, ഓഡിയോ വിഷ്വല്‍ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളില്‍ നവീന സാങ്കേതിക സംവിധാനങ്ങളോടെ നല്കുന്ന പ്രായോഗിക പരിശീലനമാണ് ഈ പ്രോഗ്രാമിന്റെ സവിശേഷത. പഠനകാലയളവില്‍ കാലിക്കട്ട് സര്‍വകലാശാലാ ഇഎംഎംആർസിയിൽ ഇന്റേണ്‍ഷിപ്പിനും അവസരമുണ്ട്. കൂടുൽ വിവിരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 9946823812, 9846512211.
കായികക്ഷമതാ പരീക്ഷ
കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ, ഗവ. കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ കോഴിക്കോട്, ബിപിഎഡ് സെന്റർ ചക്കിട്ടപാറ എന്നിവിടങ്ങളിലെ 2025 26 അധ്യയന വർഷത്തെ ബിപിഇഎസ് (ഇന്റഗ്രേറ്റഡ്), ബിപിഎഡ്, എംപിഎഡ് പ്രോഗ്രാം പ്രവേശനത്തിനുള്ള (സിയുസിഇടി 2025ന്റെ ഭാഗമായി) കായികക്ഷമതാ പരീക്ഷ യഥാക്രമം ജൂൺ 10 11 (ബിപിഇഎസ് (ഇന്റഗ്രേറ്റഡ്), ജൂൺ 12 (ബിപിഎഡ്), ജൂൺ 16 17 (എംപിഎഡ്) എന്നീ തീയതികളിൽ നടക്കും. കേന്ദ്രം : കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ. വിദ്യാർഥികൾ ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അസൽ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ (കൈവശമുള്ളവർ), മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട് സൈസ് ഫോട്ടോഗ്രാഫ് എന്നിവ സഹിതം രാവിലെ 8.30ന് സർവകലാശാലാ ക്യാമ്പസിലെ പി.ടി. ഉഷാ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ: 0494 2407016, 2407017.
വിദൂര വിഭാഗം ട്യൂഷൻ ഫീ, തപാൽ ചാർജ് ജൂൺ 16 വരെ അടയ്ക്കാം
കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യുക്കേഷനിൽ ( മുൻ എസ്ഡിഇ ) 2023ൽ പ്രവേശനം നേടിയ (സിബിസിഎസ്എസ് യുജി ) ബിഎ, ബികോം, ബിബിഎ വിദ്യാർഥികളുടെ മൂന്നാം വർഷ (അഞ്ച്, ആറ് സെമസ്റ്റർ) ട്യൂഷൻ ഫീസ് 500/ പിഴയോടെയും പഠനസാമഗ്രികൾ അയക്കുന്നതിനുള്ള തപാൽ ചാർജ് പിഴ കൂടാതെയും അടയ്ക്കേണ്ട അവസാന തീയതി 16 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494 2407356.
പരീക്ഷ
സർവകലാശാലാ സെന്റർ / അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) രണ്ടു വർഷ ബിപിഎഡ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 11ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
അവസാന വർഷ (2003 സിലബസ് 2003, 2004, 2006 പ്രവേശനം) എംഎ ഹിസ്റ്ററി ഏപ്രിൽ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 19 വരെ അപേക്ഷിക്കാം.
പത്താം സെമസ്റ്റർ (2012 സ്കീം 2012, 2013 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ (സിസിഎസ്എസ് 2022, 2023 പ്രവേശനം) എംഎ മ്യൂസിക് നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ (2019 സ്കീം) വിവിധ ബിടെക് ഏപ്രിൽ 2025 റഗുലർ, നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 26 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
എംഎസ്സി മാത്തമാറ്റിക്സ് രണ്ട്, നാല് സെമസ്റ്റർ സെപ്റ്റംബർ 2023, വിദൂര വിഭാഗം നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.