University News
കാ​ലി​ക്ക​ട്ടി​ൽ പി​ജി പ്ര​വേ​ശ​നം: ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​ങ്ങി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2025 26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു.13 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷാ​ഫീ​സ് : എ​സ്‌​സി / എ​സ്ടി 205 രൂ​പ, മ​റ്റു​ള്ള​വ​ർ 495 രൂ​പ. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി വ​രെ അ​പേ​ക്ഷ എ​ഡി​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം സ്റ്റു​ഡ​ന്‍റ്സ് ലോ​ഗി​നി​ൽ ല​ഭ്യ​മാ​കും. എ​ഡി​റ്റ് ചെ​യ്യു​ന്ന​വ​ർ പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. മാ​നേ​ജ്‌​മെ​ന്‍റ്, സ്പോ​ർ​ട്സ്, എ​ൻ​ആ​ർ​ഐ എ​ന്നീ ക്വാ​ട്ട​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​നു പു​റ​മെ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ടാ​താ​ണ്. വി​ശ​ദ വി​ജ്ഞാ​പ​നം പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ https://admission.uoc.ac.in/ . ഫോ​ൺ: 0494 2660600, 2407016, 2407017, 2407152.

ഡി​പ്ലോ​മ ഇ​ന്‍ കൊ​മേ​ഴ്സ്യ​ല്‍ ടി​ഷ്യു​ക​ള്‍​ച്ച​ര്‍

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ കൊ​മേ​ർ​ഷ്യ​ൽ ടി​ഷ്യു ക​ള്‍​ച്ച​ര്‍ ഓ​ഫ് അ​ഗ്രി ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​റ​ല്‍ ക്രോ​പ്സ് പ്രോ​ഗ്രാ​മി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം. ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. യോ​ഗ്യ​ത: ബി​എ​സ്‌​സി / എം​എ​സ്‌​സി ബോ​ട്ട​ണി / ബ​യോ​ടെ​ക്നോ​ള​ജി / ലൈ​ഫ് സ​യ​ൻ​സ​സ് തു​ട​ങ്ങി​യ​വ. കോ​ഴ്സ് കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ https://admission.uoc.ac.in/ . ഫോ​ൺ: 9846163197, 8281965096, 8075119158, 9497192730.

താ​ത്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഗ​ണി​ത ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ൽ 2025 26 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് മ​ണി​ക്കൂ​ർ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ര​ണ്ട് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന് പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു. യോ​ഗ്യ​ത: യു​ജി​സി നി​യ​മ പ്ര​കാ​രം. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 12ന് ​രാ​വി​ലെ 11 ന് ​പ​ഠ​ന​വ​കു​പ്പി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0494 2407418, 9562475245.

പ​രീ​ക്ഷാ അ​പേ​ക്ഷ

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ കൊ​മേ​ർ​ഷ്യ​ൽ ആ​ൻ‌​ഡ് സ്പോ​ക്ക​ൺ ഹി​ന്ദി ( 2023 പ്ര​വേ​ശ​നം ) ജ​നു​വ​രി 2024 പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ജൂ​ൺ 17 വ​രെ​യും 200 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് പി​ജി) എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ന​വം​ബ​ർ 2024 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News