അസിസ്റ്റന്റ് പ്രഫസര്‍ നിയമനം
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കട്ട് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ പെര്ഫോമിംഗ ആര്‍ട്സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്സ് എന്നീ വിഷയങ്ങളില്‍ (ഒരൊഴിവ് വീതം) മണിക്കൂര്‍വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒന്‍പതിന് രാവിലെ 11 മണിക്ക് സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9447074350, 9447234113.
സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
കാലിക്കട്ട് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പില്‍ മണിക്കൂര്‍വേതനാടിസ്ഥാനത്തിലുള്ള രണ്ട് അസിസ്റ്റന്റ് പ്രഫസര്‍ ഒഴിവിലേക്ക് ജൂണ്‍ ഒന്‍പതിന് രാവിലെ 10.30ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 9496127836, 0494 2407341.
എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
കാലിക്കട്ട് സര്‍വകലാശാലാ എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ ഒഴിവുള്ള ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് 10ന് രാവിലെ 10.30ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഇതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പഠനവകുപ്പില്‍ ഹാജരാകണം.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.ടെക്. (2009 സ്കീം 2009 മുതല്‍ 2014 വരെ പ്രവേശനം) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, (2010 സ്കീം 2010 മുതല്‍ 2014 വരെ പ്രവേശനം) പ്രൊഡക്ഷന്‍ എന്‍ജിനീയറിംഗ്, (2010 സ്കീം 2010 മുതല്‍ 2014 വരെ പ്രവേശനം) എംബഡഡ് സിസ്റ്റംസ്, (2011 സ്കീം 2011 മുതല്‍ 2014 വരെ പ്രവേശനം) കമ്പ്യൂട്ടര്‍ എയ്ഡഡ് പ്രോസസ്സ് ഡിസൈന്‍ സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. അപേ ക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. ലിങ്ക് ജൂണ്‍ അഞ്ച് മുതല്‍ ലഭ്യമാകും. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍.
സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി നവംബര്‍ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ എംഎ മ്യൂസിക് നവംബര്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.