സിഡിഎംആർപിയിൽ വിവിധ ഒഴിവുകൾ
.കാലിക്കട്ട് സർവകലാശാല സൈക്കോളജി പഠന വകുപ്പിന്റെയും കേരള സർക്കാർ സാമൂഹികനീതി വകുപ്പിന്റെയും സംയുക്ത സംരംഭമായ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിൽ ( സിഡിഎംആർപി) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ബ്രാക്കറ്റിൽ ഒഴിവുകൾ എന്ന ക്രമത്തിൽ :
1. ജോയിന്റ് ഡയറക്ടർ ക്ലിനിക്കൽ സൈക്കോളജസ്റ്റ് (ഒരൊഴിവ്), 2. സ്പെഷ്യൽ എജ്യുക്കേറ്റർ (സിഡിഎംആർപി കാലിക്കട്ട് സർവകലാശാലാ യൂണിറ്റ് ഒരൊഴിവ്), 3. ഡിസബിലിറ്റി മാനേജ്മെന്റ് ഓഫീസർ ക്ലിനിക്കൽ സൈക്കോളജസ്റ്റ് (സിഡിഎംആർപി കാലിക്കട്ട് സർവകലാശാല യൂണിറ്റ് ഒരൊഴിവ്, കണ്ണൂർ യൂണിറ്റ് ഒരൊഴിവ്), 4. സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് (സിഡിഎംആർപി കാലിക്കട്ട് സർവകലാശാല യൂണിറ്റ് ഒരൊഴിവ്, കണ്ണൂർ യൂണിറ്റ് ഒരൊഴിവ്), 5. ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റ് (സിഡിഎംആർപി കാലിക്കട്ട് സർവകലാശാല യൂണിറ്റ് രണ്ടൊഴിവ്, കണ്ണൂർ യൂണിറ്റ് ഒരൊഴിവ്). അപേക്ഷകൾ മേയ് 21ന് നാലിന് മുൻപായി ഡയറക്ടർ, സിഡിഎംആർപി, ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജി, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, പിൻ 673 635 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
അഭിമുഖം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ഹെൽത് സെന്ററിൽ ഫിസിഷ്യൻ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി 2.09.2024 തീയതിയിൽ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം മേയ് 16ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ
സർവകലാശാലാ സെന്ററുകൾ / അഫിലിയേറ്റഡ് കോളജുകൾ എന്നിവകളിലെ രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ടു വർഷ ബിഎഡ്, ( 2022 പ്രവേശനം മുതൽ ) ബിഎഡ് സ്പെഷ്യൽ എജ്യൂക്കേഷൻ ഹിയറിംഗ് ഇംപയർമെന്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 12ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ്പിജി 2023 പ്രവേശനം ) എംവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ (2017, 2018 പ്രവേശനം) ഫുൾ ടൈം എംബിഎ സെപ്റ്റംബർ 2023, നാലാം സെമസ്റ്റർ (2015 പ്രവേശനം) എംബിഎ ഏപ്രിൽ 2022, നാലാം സെമസ്റ്റർ (2017 പ്രവേശനം) എംബിഎ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.