കാലിക്കട്ട് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സർവകലാശാലയുടെ 2024 അധ്യയന വർഷത്തെ പിഎച്ച്ഡി. പ്രവേശനത്തോടനുബന്ധിച്ച് പ്രവേശന പരീക്ഷകളിൽ യോഗ്യത നേടിയവരുടെയും പ്രവേശന പരീക്ഷ ആശ്യമില്ലാത്ത വിഭാഗത്തിൽപ്പെട്ടവരുടെയും ചുരുക്കപ്പട്ടികകൾ പ്രവേശനം വിഭാഗം വെബ്‌സൈറ്റിൽ ( https://admission.uoc.ac.in/ ) പ്രസിദ്ധീകരിച്ചു.
സ്പോട്ട് അഡ്മിഷൻ
അറബിക് പഠനവകുപ്പ് നടത്തുന്ന 2024 2025 ബാച്ചിലേ ക്കുള്ള പിജി. ഡിപ്ലോമ ഇൻ കോമേഴ്‌സ് ആന്‍റ് മാനേജ്‌മെന്‍റ് ഇൻ അറബിക് (പാർട്ടി ടൈം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കണ്‍ അറബിക് (പാര്‍ട്ട് ടൈം) എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മെയ് എട്ടിന് രാവിലെ 11 ന് നടക്കും.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ( 2019 സ്‌കീം 2021 പ്രവേശനം മുതൽ) എം.എ. ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, എംഎ. ബിസിനസ് ഇക്കണോമിക്സ്, എംഎ. ഇക്കണോമെട്രിക്സ്, എംഎച്ച്എം., എംഎ. ജേണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷൻ, എംകോം, എംഎസ് സി., എംഎസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എംഎസ് സി. ഫോറൻസിക് സയൻസ്, എംഎസ് സി. ബയോളജി, എംടിഎച്ച്എം, എംഎസ്ഡബ്ല്യൂ, എംടിടിഎം, എംഎ. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ ഒൻപതിന് തുടങ്ങും.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ ( CBCSS PG ) എംഎ. മൾട്ടിമീഡിയ, എംഎ. മ്യൂസിക്, ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എംസിഎ. നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( CBCSS PG SDE ) എംകോം., എംഎ. ഹിസ്റ്ററി നവംബർ 2024 / നവംബർ 2023 പരീക്ഷകളുടെയും എംഎ. പൊളിറ്റിക്കൽ സയൻസ് നവംബർ 2024 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.