University News
വിദൂര വിഭഗം ട്യൂഷൻ ഫീസ് മേയ് 20 വരെ അടയ്ക്കാം
കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിലെ (സിബിസിഎസ്എസ് യുജി 2023 പ്രവേശനം) ബിഎ, ബികോം, ബിബിഎ വിദ്യാർഥികളുടെ മൂന്നാം വർഷ (അഞ്ച്, ആറ് സെമസ്റ്റർ ) ട്യൂഷൻ ഫീസ് പിഴ കൂടാതെ മേയ് 20 വരെയും 100 രൂപ പിഴയോടെ 27 വരെയും 500 രൂപ അധിക പിഴയോടെ 31 വരെയും ഓൺലൈനായി അടയ്ക്കാം. ട്യൂഷൻ ഫീസ് ആനുകൂല്യമുള്ളവർ പഠന സാമഗ്രികൾ അയക്കുന്നതിനുള്ള തപാൽ ചാർജ് അടയ്ക്കേണ്ടതാണ്. കൂടുതൽ വിവിരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494 2407356, 0494 2400288.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ്) ബിഎ മൾട്ടിമീഡിയ വിദൂര വിഭാഗം (2020 പ്രവേശനം) നവംബർ 2023, (2021 പ്രവേശനം) നവംബർ 2024, പ്രൈവറ്റ് രജിസ്‌ട്രേഷൻ (2022 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം (2014 പ്രവേശനം) ബിഎസ്‌സി പ്രിന്‍റിംഗ് ടെക്‌നോളജി ഒന്നാം സെമസ്റ്റർ നവംബർ 2015, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2016, മൂന്നാം സെമസ്റ്റർ നവംബർ 2016, നാലാം സെമസ്റ്റർ ഏപ്രിൽ 2017, അഞ്ചാം സെമസ്റ്റർ നവംബർ 2017, ആറാം സെമസ്റ്റർ ഏപ്രിൽ 2018 സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.

ഒൻപതാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്‌സ് (2019, 2020 പ്രവേശനം) നവംബർ 2024, (2017, 2018 പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.

പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ (സിബിസിഎസ്എസ്) ഇന്‍റഗ്രേറ്റഡ് പിജി എട്ടാം സെമസ്റ്റർ (2020, 2021 പ്രവേശനം), പത്താം സെമസ്റ്റർ (2020 പ്രവേശനം മാത്രം), ആറാം സെമസ്റ്റർ (2020 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ യഥാക്രമം മേയ് 28, ജൂൺ 11, ജൂൺ 25 തീയതികളിൽ തുടങ്ങും.

അഫിലിയേറ്റഡ് കോളജുകളിലെ (സിബിസിഎസ്എസ്) ഇന്‍റഗ്രേറ്റഡ് പിജി രണ്ട്, നാല് സെമസ്റ്റർ (2021 പ്രവേശനം മുതൽ) ഏപ്രിൽ 2025, (2020 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ യഥാക്രമം മേയ് 23, ജൂൺ 11 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.