KEAM 2025 പ്രവേശന പരീക്ഷ യ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളജ് (ഐഇടി) മോക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 17ന് രാവിലെ 10.30 മുതൽ 1.30 വരെ ഓൺലൈനായാണ് പരീക്ഷ. സർവകലാശാലാ എൻജിനീയറിംഗ് കോളജിൽ കീം പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനത്തന് അവസരമുണ്ട്. ഫോൺ : 9188400223, 9567172591. ഇ മെയിൽ ഐ.ഡി. :
[email protected]. വെബ്സൈറ്റ് : www.cuiet.info .
പരീക്ഷാ അപേക്ഷ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്ഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി ( 2024 പ്രവേശനം ) ജനുവരി 2025 പരീക്ഷയ്ക്ക് പിഴ കൂടാതെ ഏപ്രിൽ 30 വരെയും 190 രൂപ പിഴയോടെ മെയ് അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 15 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ ഏഴാം സെമസ്റ്റർ (സിബിസിഎസ്എസ് 2021 പ്രവേശനം ) ഇന്റഗ്രേറ്റഡ് എംഎസ്സി ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 16ന് നടക്കും. കേന്ദ്രം : എംഇഎസ് കെവീയം കോളജ് വളാഞ്ചേരി.
ആറാം സെമസ്റ്റർ ( 2022 ബാച്ച് ) ബിവോക് മൾട്ടിമീഡിയ (സെന്റ് മേരീസ് കോളജ് തൃശ്ശൂർ), ബിവോക് ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (എംഇഎസ് അസ്മാബി കോളജ് വെമ്പല്ലൂർ, കൊടുങ്ങലൂർ) ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഏപ്രിൽ 19, 21 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം നാലാം സെമസ്റ്റർ (സിയുസിഎസ്എസ് 2018 പ്രവേശനം ) എംഎ ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ (സിസിഎസ്എസ് 2023 പ്രവേശനം ) എംഎ കംപാരറ്റീവ് ലിറ്ററേച്ചർ നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സർവകലാശാലാ നിയമ പഠനവകുപ്പിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എൽഎൽഎം നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി) എംഎ അഫ്സൽ അൽ ഉലമ, മലയാളം, സാൻസ്ക്രിറ്റ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ), സാൻസ്ക്രിറ്റ് സാഹിത്യ (സ്പെഷ്യൽ), എംകോം, എംഎസ്സി അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഇലക്ട്രോണിക്സ്, ജനറൽ ബയോടെക്നോളജി, മൈക്രോബയോളജി, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി നവംബർ 2024 പരീക്ഷയുടെയും വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി എസ്ഡിഇ) എംഎസ്സി മാത്തമാറ്റിക്സ്, എംഎ അറബിക്, എംകോം നവംബർ 2024, എംഎസ്സി മാത്തമാറ്റിക്സ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.