ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള ടെക്നിക്കൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ 19ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എംഎസ്സി ലൈഫ് സയൻസ് ബിരുദം (മൈക്രോബയോളജി / ബയോകെമിസ്ട്രി / ഹ്യൂമൺ ഫിസിയോളജി). പ്രസ്തുത വിഷയത്തിലുള്ള പിഎച്ച്ഡി അഭികാമ്യം. ഉയർന്ന പ്രായപരിധ 36 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
സമ്മർ കോച്ചിംഗ് ക്യാമ്പ്
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല കായിക പഠനവകുപ്പ് സംഘടിപ്പിക്കുന്ന വേനൽക്കാല കായിക പരിശീലന ക്യാമ്പ് ഏഴിന് തുടങ്ങും. പരിശീലനം നൽകുന്ന കായിക ഇനങ്ങൾ ബാഡ്മിന്റൺ, ഹാൻഡ്ബോൾ, ഫുട്ബോൾ, വോളിബോൾ, അത്ലറ്റിക്സ്, ക്രിക്കറ്റ്, സോഫ്റ്റ്ബോൾ / ബേസ്ബോൾ, ഖോഖോ, കബഡി, ജൂഡോ, തയ്ക്വോണ്ടോ, ബാസ്കറ്റ്ബോൾ, റോളർ സ്കേറ്റിംഗ്. റോളർ സ്കേറ്റിംഗിന് 1,200 രൂപയും മറ്റ് കായിക ഇനങ്ങൾക്ക് 800 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. രണ്ടു ബാച്ചുകളിലായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ആദ്യ ബാച്ച് ഏഴ് മുതൽ മെയ് മൂന്ന് വരെയും രണ്ടാം ബാച്ച് മെയ് അഞ്ച് മുതൽ മെയ് 31 വരെയുമാണ്. ഫോൺ: 0494 2407501.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ജ്യോഗ്രഫി, സൈക്കോളജി, അപ്ലൈഡ് സൈക്കോളജി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.