ആറാം സെമസ്റ്റർ ( 2022 ബാച്ച് ) ബിവോക് അഗ്രിക്കൾച്ചർ ( SDC6AG32 (Pr) Internship & Project ) ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ എട്ടിന് രാവിലെ പത്തിന് നടക്കും. കേന്ദ്രം : പഴശിരാജാ കോളജ്, പുൽപ്പള്ളി, വയനാട്.
സൂക്ഷ്മപരിശോധനാഫലം
മൂന്നാം സെമസ്റ്റർ എംകോം, എംഎസ്‌സി അപ്ലൈഡ് ജിയോളജി, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, മൈക്രോബയോളജി, ഫിസിക്സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, മാത്തമാറ്റിക്സ് നവംബർ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി ) എംഎ ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ബിസിനസ് ഇക്കണോമിക്സ്, എംഎസ്ഡബ്ല്യൂ നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.