കാലിക്കട്ട് സർവകലാശാല തുഞ്ചൻ മാനുസ്ക്രിപ്റ്റ് റെപ്പോസിറ്ററി ആൻഡ് മൾട്ടി ഡിസിപ്ലിനറി റിസർച്ച് സെന്‍ററിന് കീഴിലുള്ള എംഎ എപ്പിഗ്രാഫി ആൻഡ് മാനുസ്ക്രിപ്റ്റോളജി കോഴ്‌സിന് മണിക്കൂർവതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക് ഇൻ ഇന്‍റർവ്യൂ ഏപ്രിൽ 22ന് നടക്കും. രണ്ടൊഴിവാണുള്ളത്. യോഗ്യത: 1. അസിസ്റ്റന്‍റ് പ്രഫസർ 55 ശതമാനം മാർക്കോടെയുള്ള എംഎ എപ്പിഗ്രാഫി / എംഎ മ്യൂസിയോളജി / എംഎ മാനുസ്ക്രിപ്റ്റോളജി + പിഎച്ച്ഡി / നെറ്റ് / ജെആർഎഫ്, 2. അസിസ്റ്റന്‍റ് പ്രഫസർ 55 ശതമാനം മാർക്കോടെയുള്ള എംഎ ആർക്കിയോളജി + പിഎച്ച്ഡി / നെറ്റ് / ജെആർഎഫ് ഉയർന്ന പ്രായപരിധി: 64 വയസ്. യോഗ്യരായവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം 22ന് രാവിലെ 11.30ന് കാലിക്കട്ട് സർവകലാശാല തുഞ്ചൻ താളിയോല ഗ്രന്ഥപ്പുരയിൽ ഹാജരാകണം. ഫോൺ: 0494 2407608.
പഠനക്കുറിപ്പുകൾ തപാൽ മുഖേന നൽകും കാലിക്കട്ട് സർവകലാശാല വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിൽ 2023ൽ പ്രവേശനം നേടിയ യുജി വിദ്യാർഥികളുടെ അഞ്ച്, ആറ് സെമസ്റ്റർ പഠനക്കുറിപ്പുകൾ തപാൽ മുഖേന അയച്ചു നൽകും. പ്രവേശന സമയത്ത് നൽകിയ അഡ്രസിലോ ഫോൺ നമ്പറിലോ മാറ്റമുള്ളവർ അത് ശരിയാക്കുന്നതിനായി ഏപ്രിൽ 20ന് മുൻപായി കൃത്യമായി അപേക്ഷ, ഐഡി കാർഡിന്‍റെ പകർപ്പ്, 140 രൂപയുടെ ചലാൻ എന്നിവ സഹിതം
[email protected] എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0494 2407356, 2400288.
പരീക്ഷാഫലം ഒന്നാം സെമസ്റ്റർ (സിസിഎസ്എസ്) എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2024 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ (സിസിഎസ്എസ് 2023 പ്രവേശനം ) എംഎസ്‌സി എൻവിറോൺമെന്‍റൽ സയൻസ് നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം മൂന്നാം സെമസ്റ്റർ എംകോം, എംഎസ്‌സി അപ്ലൈഡ് ജിയോളജി, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, മൈക്രോബയോളജി, ഫിസിക്സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരി ച്ചു.