വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് വകുപ്പിൽ പി.എം. ഉഷ പ്രോജക്ടിനു ( PM USHA PROJECT ) കീഴിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനീയർ നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ ഏപ്രിൽ ഏഴിന് നടക്കും. പ്രോജക്ട് എൻജിനീയർ സിവിൽ (നാല്), പ്രോജക്ട് എൻജിനീയർ ഇലക്ട്രിക്കൽ (ഒന്ന്) എന്നീ വിഭാഗങ്ങളിലാണ് നിയമനം. യോഗ്യത: പ്രസ്തുത വിഷയത്തിൽ ബിടെക്. / ബിഇ അല്ലെങ്കിൽ ഡിപ്ലോമയും 10 വർഷത്തെ പ്രവൃത്തി പരിചയവും. ഉയർന്ന പ്രായപരിധി 45 വയസ്. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ ഒൻപതിന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
കാലിക്കട്ട് സർവകലാശാലാ പൊതുപ്രവേശന പരീക്ഷ ( സിയു സിഇടി 2025 )
2025 2026 അധ്യയന വർഷത്തെ കാലിക്കട്ട് സർവകലാശാലാ വിവിധ പഠനവകുപ്പുകളിലെ പിജി / ഇന്റഗ്രേറ്റഡ് പിജി, സർവകലാശാലാ സെന്റർ / അഫിലിയേറ്റഡ് കോളജുകളിലെ എംസിഎ, എംഎസ്ഡബ്ല്യൂ, എംഎസ്ഡബ്ല്യൂ (ഡിസാസ്റ്റർ മാനേജ്മെന്റ്), ബിപിഎഡ്, ബിപിഇഎസ് (ഇന്റഗ്രേറ്റഡ്), എംപിഎഡ്, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി, എംഎസ്സി ഫോറൻസിക് സയൻസ് എന്നീ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്ക് ( സിയു സിഇടി 2025 ) അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ 15 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ / ബിപിഎഡ് എന്നിവയ്ക്ക് അവസാന സെമസ്റ്റര്‍ / വര്‍ഷ ബിരുദ വിദ്യാർഥികൾക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 610 രൂപയും എസ്സി / എസ്ടി വിഭാഗത്തിന് 270 രൂപയുമാണ് ( എല്‍എല്‍എം പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 830 രൂപ എസ്സി / എസ്ടി വിഭാഗത്തിന് 390 രൂപ ) ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 90 രൂപ അടയ്ക്കേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും പ്രവേശന പൊതു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : ( DoA ) 0494 2407017, 2407016, ( SUVEGA ) 2660600.
പ്രാക്ടിക്കൽ പരീക്ഷ
ഏഴാം സെമസ്റ്റർ (സിബിസിഎസ്എസ് 2021 പ്രവേശനം ) ഇന്റഗ്രേറ്റഡ് എംഎസ്സി സൈക്കോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ രണ്ട് (സേക്രഡ് ഹാർട്ട് കോളജ് തൃശൂർ), ഏഴ് (എംഇഎസ് കല്ലടി കോളജ് മണ്ണാർക്കാട്) തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ (സിസിഎസ്എസ് 2021, 2022, 2023 പ്രവേശനം ) എംബിഎ നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
മൂന്നാം സെമസ്റ്റർ (സിസിഎസ്എസ് 2022, 2023 പ്രവേശനം ) എംഎ വുമൺ സ്റ്റഡീസ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.