എംബിഎ (ഫുൾ ടൈം / പാർട്ട് ടൈം ) പ്രവേശനം
കാലിക്കട്ട് സർവകലാശാല കോമേഴ്‌സ് ആൻഡ് മാനേജ്മെന്‍റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാല സ്വാശ്രയ സെന്‍ററുകൾ, സ്വാശ്രയ കോളജുകൾ എന്നിവകളിലേക്കുള്ള 2025 വർഷത്തെ എംബിഎ (ഫുൾ ടൈം / പാർട്ട് ടൈം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫീസ് 920 രൂപ ( എസ്‌സി / എസ്ടി 310 രൂപ ). ഓൺലൈനായി ഏപ്രിൽ പത്തിന് മുൻപ് രജിസ്റ്റർ ചെയ്യണം. സ്വാശ്രയ കോളജുകളിലെ മാനേജ്മെന്‍റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ബിരുദ മാർക്ക് ലിസ്റ്റ് / ഗ്രേഡ് കാർഡിന്‍റെ ഒറിജിനൽ പ്രവേശനം അവസാനിക്കുന്നതിന് മുൻപായി സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ KMAT 2025, CMAT 2025, CAT November 2024 യോഗ്യത നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 2407016, 2660600.
പരീക്ഷാ അപേക്ഷ
ലോ കോളജുകളിലെ ഒന്നാം സെമസ്റ്റർ എൽഎൽഎം (2020 പ്രവേശനം) ജൂൺ 2024, (2021 പ്രവേശനം മുതൽ) ജൂൺ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ 21 വരെയും 190 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ രണ്ട് മുതൽ ലഭ്യമാകും.
പരീക്ഷ
സർവകലാശാല എൻജിനീയറിംഗ് കോളജിലെ (2019 മുതൽ 2023 വരെ പ്രവേശനം) നാലാം സെമസ്റ്റർ, ( 2019 മുതൽ 2022 വരെ പ്രവേശനം ) ആറാം സെമസ്റ്റർ ബിടെക് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ യഥാക്രമം മെയ് എട്ട്, 15 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധനാഫലം
എംസിഎ (2021 മുതൽ 2024 വരെ പ്രവേശനം) ഒന്നാം സെമസ്റ്റർ, (2021 മുതൽ 2023 വരെ പ്രവേശനം) മൂന്നാം സെമസ്റ്റർ നവംബർ 2024 റഗുലർ പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.