വാക് - ഇന്‍ - ഇന്റര്‍വ്യൂ
കാലിക്കട്ട് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എഡ്യൂക്കേഷനില്‍ ( മുന്‍ എസ്ഡിഇ) കരാറടിസ്ഥാനത്തില്‍ അറബിക്, ബിബിഎ, കോമേഴ്സ്, മലയാളം ( ഏപ്രില്‍ രണ്ട് ), ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി ( ഏപ്രില്‍ മൂന്ന് ) എന്നീ പ്രോഗ്രാമുകളിലേക്ക് അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് പാനല്‍ തയാറാക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തും. യോഗ്യരായവര്‍ മതിയായ രേഖകള്‍ സഹിതം രാവിലെ പത്തിന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള ഏഴാം സെമസ്റ്റര്‍ ( 2000 മുതല്‍ 2003 വരെ പ്രവേശനം ) ബിടെക്, ( 2000 മുതല്‍ 2008 വരെ പ്രവേശനം ) പാര്‍ട്ട് ടൈം ബിടെക് സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ മെയ് 12ന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍, കാലിക്കട്ട് സര്‍വകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.