സർവകലാശാലാ എൻജിനിയറിംഗ് കോളജിൽ ബിടെക് പ്രവേശനം
കാലിക്കട്ട് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ 2025 2026 അധ്യയന വർഷത്തെ ബിടെക് പ്രവേശനവുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണികേഷൻ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, പ്രിന്റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. കീം ( KEAM ) പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാം. ഫോൺ: 9567172591.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എൽഎൽഎം ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒൻപതുവരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ (സിയുസിഎസ്എസ് 2020 മുതൽ 2023 വരെ പ്രവേശന ) എംബിഎ ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഏഴ് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി ഏപ്രിൽ 2024, നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.