ആറാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 17ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റർ (സിസിഎസ്എസ് 2009 മുതൽ 2013 വരെ പ്രവേശനം) ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിഎംഎംസി, ബിസിഎ, ബിഎ അഫ്സൽ ഉൽ ഉലമ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 21 ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
മൂന്നാം സെമസ്റ്റർ എംവോക് അപ്ലൈഡ് ബയോടെക്നോളജി, മൾട്ടിമീഡിയ, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് (വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ്), സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ( 2020 പ്രവേശനം ) നവംബർ 2023, ( 2021 പ്രവേശനം മുതൽ ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 22 ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
ആറാം സെമസ്റ്റർ (2019 പ്രവേശനം മുതൽ) (സിബിസിഎസ്എസ്) ബികോം, ബിബിഎ, ബിഎച്ച്എ ബിടിഎച്ച്എം, (സിയുസിബിസിഎസ്എസ്) ബികോം പ്രഫഷണൽ, ബികോം ഹോണേഴ്സ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ (സിസിഎസ്എസ്) എംഎസ്സി അപ്ലൈഡ് സൈക്കോളജി, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (സിയുസിബിസിഎസ്എസ് യുജി 2014 മുതൽ 2016 വരെ പ്രവേശനം) ബിഎ, ബിഎംഎംസി സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
സമ്മർ കോച്ചിംഗ് ക്യാമ്പ് 2025
കാലിക്കട്ട് സർവകലാശാല 6 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ ഏഴിന് തുടങ്ങും. ബാറ്റ്മിന്റൺ, ഹാൻഡ്ബാൾ, ഫുട്ബോൾ, വോളിബോൾ, അത്ലറ്റിക്സ്, ക്രിക്കറ്റ്, സോഫ്റ്റ്ബോൾ / ബേസ്ബോൾ, ഖോ ഖോ, കബഡി, ജൂഡോ, തായിക്വോണ്ടോ, ബാസ്കറ്റ്ബോൾ, റോളർ സ്കേറ്റിംഗ് തുടങ്ങിയവയുടെ കോച്ചിംഗ് ക്യാമ്പ് രണ്ടു ബാച്ചുകളിലായി ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കും. സർവകലാശാലയിലെ വിദഗ്ധ കോച്ചുമാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സർവകലാശാലാ ഇൻഡോർ / ഔട്ട്ഡോർ സ്റ്റേഡിയങ്ങളുടെ സൗകര്യങ്ങൾ ഉപയോഗിച്ചായിരിക്കും പരിശീലനം.
ഗാന്ധി ചെയർ അവാർഡ്
കാലിക്കട്ട് സർവകലാശാല ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ച് 2023ലെ ഗാന്ധി ചെയർ അവാർഡ് തുഷാർ ഗാന്ധിക്ക് സമർപ്പിക്കും. നാളെ രാവിലെ 10.30ന് ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉപഹാരം സമർപ്പിക്കും. ചെയർ വിസിറ്റിംഗ് പ്രഫസർ ഡോ. ആർസു അധ്യക്ഷനാകും.