അസിസ്റ്റന്റ് പ്രഫസർ നിയമനം
കാലിക്കട്ട് സർവകലാശാല നിയമപഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: 55 ശതമാനം മാർക്കോടെയുള്ള എൽഎൽഎമ്മും നെറ്റും. പിഎച്ച്ഡി അഭിലഷണീയം. ഉയർന്ന പ്രായ പരിധി 64 വയസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 27. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.
പിഎച്ച്ഡി ഒഴിവ്
കാലിക്കട്ട് സർവകലാശാല ഫിസിക്സ് പഠനവകുപ്പിൽ ഡോ. കെ. ദൃശ്യയുടെ കീഴിലെ എനി ടൈം പിഎച്ച്ഡി സ്കീമിലുള്ള ഒരൊഴിവിലേക്ക് മാർച്ച് 19ന് രാവിലെ പത്തിന് അഭിമുഖം നടത്തും. സർവകലാശാലയിൽ പ്രോജക്ട് ഫെലോ ആയിട്ടുള്ളവരും താത്പര്യമുള്ളവരുമായ വിദ്യാർഥികൾ അന്നേ ദിവസം അസൽ രേഖകൾ സഹിതം പഠനവകുപ്പ് കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്.
പരീക്ഷാ അപേക്ഷ
വിദൂര വിഭാഗത്തിൽ പുനഃ പ്രവേശനം നേടിയവർക്കുള്ള നാലാം സെമസ്റ്റർ ( 2019 സ്കീം പിജി എസ്ഡിഇ സിബിസിഎസ്എസ് ) എംഎ, എംഎസ്സി, എംകോം ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 19 വരെയും 190 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് മൂന്ന് മുതൽ ലഭ്യമാകും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ (സിസിഎസ്എസ്) എംഎ ഫിലോസഫി നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ (സിയുസിഎസ്എസ് 2018 പ്രവേശനം ) എംഎ പോസ്റ്റ് അഫ്സൽ ഉൽ ഉലമ, രണ്ടും നാലും സെമസ്റ്റർ (സിബിസിഎസ്എസ് 2019 പ്രവേശനം ) എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, രണ്ടും മൂന്നും നാലും സെമസ്റ്റർ (സിയുസിഎസ്എസ് 2018 പ്രവേശനം ) എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.