മലപ്പുറം കാളികാവ് ഡക്സ്ഫോർഡ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ ( സിബിസിഎസ്എസ് യുജി 2023 പ്രവേശനം ) ബിഎ ഇക്കണോമിക്സ് വിത് ഫോറിൻ ട്രേഡ് വിദ്യാർഥികൾക്കുള്ള നവംബർ 2023 കോംപ്ലിമെന്ററി കോഴ്സ് പേപ്പർ PSY1C05 / PSY2C05 Psychological Process റഗുലർ സ്പെഷ്യൽ പരീക്ഷ പുനഃ ക്രമീകരിച്ചത് പ്രകാരം മെയ് 19ന് നടക്കും. സമയം ഉച്ചക്ക് 1.30 മുതൽ വൈകുന്നേരം നാല് വരെ.
പരീക്ഷാഫലം
സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ ( സിയു ഐഇടി ) ഏഴാം സെമസ്റ്റർ ബിടെക് (2019 പ്രവേശനം) നവംബർ 2023, (2020 പ്രവേശനം) ഏപ്രിൽ 2024, (2021 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
ബിടെക് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
ഏഴാം സെമസ്റ്റർ (2004 മുതൽ 2008 വരെ പ്രവേശനം) ബിടെക് ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.