University News
പിജി ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാല അറബിക് പഠനവകുപ്പിൽ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, പിജി ഡിപ്ലോമ ഇൻ കോമേഴ്സ് ആൻഡ് മാനേജ്മെന്‍റ് ഇൻ അറബിക് കോഴ്‌സുകളിൽ എസ്‌സി, എസ്ടി, ഇടിബി, ഇഡബ്ല്യൂഎസ് എന്നീ സംവരണ സീറ്റുകളിലും സർട്ടിഫിക്കറ്റ് ഇൻ സ്പോക്കൺ അറബിക് കോഴ്‌സിന് എസ്‌സി സംവരണ സീറ്റിലും ഒഴിവുണ്ട്. താത്പര്യമുള്ള പ്രസ്തുത സംവരണ വിഭാഗക്കാർ മാർച്ച് 11ന് രണ്ടു മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഈ സംവരണ വിഭാഗക്കാർ ഹാജരാകാത്ത പക്ഷം ഒഴിവുകൾ മറ്റു സംവരണ വിഭഗങ്ങളിലേക്കോ പൊതു വിഭാഗങ്ങളിലേക്കോ മാറ്റുന്നതായിരിക്കും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് പിജി (സിബിസിഎസ്എസ്) എംഎ പൊളിറ്റിക്സ് ആൻഡ് ഇന്‍റർനാഷണൽ റിലേഷൻസ്, ഇംഗ്ലീഷ് ആൻഡ് മീഡിയാ സ്റ്റഡീസ്, മലയാളം, സോഷ്യോളജി, എംഎസ്‌സി ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ് ( 2020 പ്രവേശനം ) ഏപ്രിൽ 2024, ( 2021 പ്രവേശനം മുതൽ ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 25 വരെയും 190 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 13 മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് വി യുജി) വിവിധ ബിവോക് (2018 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024, (2022 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 25 വരെയും 190 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 13 മുതൽ ലഭ്യമാകും.

സ്പെഷ്യൽ പരീക്ഷ

മലപ്പുറം കാളികാവ് ഡക്സ്ഫോർഡ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ ( സിബിസിഎസ്എസ് യുജി 2023 പ്രവേശനം ) ബിഎ ഇക്കണോമിക്സ് വിത് ഫോറിൻ ട്രേഡ് വിദ്യാർഥികൾക്കുള്ള നവംബർ 2023 കോംപ്ലിമെന്‍ററി കോഴ്സ് പേപ്പർ PSY1C05 / PSY2C05 Psychological Process റഗുലർ സ്പെഷ്യൽ പരീക്ഷ മാർച്ച് 24ന് നടക്കും. സമയം ഉച്ചക്ക് 1.30 മുതൽ വൈകുന്നേരം നാല് വരെ.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി 2019 പ്രവേശനം മുതൽ) ബിഎ മൾട്ടിമീഡിയ നവംബ ർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ (സിസിഎസ്എസ്) മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എംഎസ്‌സി കെമിസ്ട്രി ഒന്നും മൂന്നും നാലും സെമസ്റ്റർ (സിയുസിഎസ്എസ് 2018 പ്രവേശനം ), രണ്ടും നാലും സെമസ്റ്റർ (സിബിസിഎസ്എസ് 2019 പ്രവേശനം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

എട്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്‌സ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി, നവംബർ 2024 സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.