പഠനക്കുറിപ്പുകൾ കൈപ്പറ്റാം
വിദൂര വിഭാഗത്തിൽ 2023 അധ്യയന വർഷം പ്രവേശനം നേടിയ ബിരുദ (യുജി) വിദ്യാർഥികളുടെ നാലാം സെമസ്റ്റർ പഠന സാമഗ്രികൾ വിവിധ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ നിന്ന് മാർച്ച് എട്ട് മുതൽ വിതരണം ചെയ്യും. വിദ്യാർഥികൾ ഐഡി കാർഡ് ലഭ്യമാക്കി അതത് കേന്ദ്രങ്ങളിൽ നിന്ന് പഠനക്കുറിപ്പുകൾ കൈപ്പറ്റേണ്ടതാണ്. ഡബ്ല്യൂഎംഒ കോളജ് മുട്ടിൽ കോൺടാക്ട് ക്ലാസ് കേന്ദ്രമായി തിരഞ്ഞെടുത്ത ബിഎ അഫ്സൽ ഉൽ ഉലമ വിദ്യാർഥികൾ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കോഴിക്കോട് നിന്നാണ് കൈപ്പറ്റേണ്ടത്. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ എൽഎൽഎം ഡിസംബെർ 2024 റഗുലർ / സപ്ലിമെന്‍ററി ടീച്ചിംഗ് പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 13ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ വിദൂര വിഭാഗം ( 1997 മുതൽ 2003 വരെ പ്രവേശനം ) എംകോം വിദ്യാർഥികൾക്കുള്ള ഒന്നാം വർഷ, അവസാന വർഷ ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 24, മെയ് ഒൻപത് തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് നവംബർ 2024 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (2020, 2021 പ്രവേശനം) എംഎ ഇക്കണോമിക്സ്, (2021 പ്രവേശനം) ഫിലോസഫി, (2021 പ്രവേശനം) പൊളിറ്റിക്കൽ സയൻസ് നവംബർ 2023 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
എംഎസ്‌സി മാത്തമാറ്റിക്സ് (2019 പ്രവേശനം) രണ്ട്, നാല് സെമസ്റ്റർ, (2018 പ്രവേശനം) മൂന്ന്, നാല് സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷക ളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, എംഎസ്ഡബ്ല്യൂ നവംബർ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.