University News
കായിക വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു
കാലിക്കട്ട് സര്‍വകലാശാലാ കായികപഠനവകുപ്പിലെ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. എം.പിഎഡ്. വിദ്യാര്‍ഥിനി പി.എസ്. ഭവ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഉപയോഗം സമൂഹത്തിലും കായികമേഖലയിലും വരുത്തുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ഹുസൈന്‍ വിശദീകരിച്ചു. ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. ബിപിന്‍, സി.പി.ഇ. പ്രിന്‍സിപ്പല്‍ ഡോ. പി. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

വൈവ

ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ.,ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. പ്രഫഷണല്‍, ബി.കോം. വൊക്കേഷണല്‍, ബി.കോം. ഹോണേഴ്സ് കോഴ്സുകളുടെ ഏപ്രില്‍ 2025 പ്രോജക്ട് ഇവാലുവേഷനും വൈവയും 17 മുതല്‍ അതത് കോളജുകളില്‍ നടത്തും. വിശദ വിവരങ്ങള്‍ കോളേജുകളില്‍ നിന്ന് ലഭ്യമാകും.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ (2020 പ്രവേശനം മുതല്‍) എം.ആര്‍ക്. ജൂലൈ 2024 റഗുലര്‍/സപ്ലിമെന്ററി (ഇന്റേണല്‍) പരീക്ഷകള്‍ ഏപ്രില്‍ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ( CCSS) എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് നവംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ (2019 പ്രവേശനം) എം.എസ് സി. മാത്തമാറ്റിക്‌സ് സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം ഒന്നാം സെമസ്റ്റര്‍ ( CBCSSSDE) എം.എ. ഹിസ്റ്ററി (2020, 2021 പ്രവേശനം) നവംബര്‍ 2023, (2022 പ്രവേശനം) നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.