വാക് ഇന്‍ ഇന്റര്‍വ്യൂ
തേഞ്ഞിപലം: കാലിക്കട്ട് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവകുപ്പില്‍ ബയോ സ്റ്റാറ്റിസ്റ്റിക്സ്, ഹ്യൂമണ്‍ ഫിസിയോളജി എന്നീ വിഷയങ്ങള്‍ക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഏഴിന് നടക്കും. ഓരോ ഒഴിവ് വീതമാണുള്ളത്. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പരിചയസമ്പന്നരായവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ജനനത്തീയതി, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പുകളും സഹിതം രാവിലെ 10.30ന് പഠനവകുപ്പില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷ റദ്ദാക്കി
ജനുവരി 29ന് നടത്തിയ മൂന്നാം സെമസ്റ്റര്‍ (2019 സ്കീം) ബി.ടെക്. നവംബര്‍ 2024 പേപ്പര്‍ : EN 19 301 Engineering Mathematics III ( QP Code 115870) റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ റദ്ദാക്കി. പുനപരീക്ഷ മാര്‍ച്ച് 12ന് നടക്കും. സമയം 1.30 മുതല്‍ 4.30 വരെ.
പരീക്ഷാ അപേക്ഷ
ലോ കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2020 പ്രവേശനം) ജൂണ്‍ 2024, (2021 പ്രവേശനം) ജൂണ്‍ 2025 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 190 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് മാര്‍ച്ച് നാല് മുതല്‍ ലഭ്യമാകും.
പ്രാക്ടിക്കല്‍ പരീക്ഷ
വിദൂര വിഭാഗം (2014 പ്രവേശനം) ബി.എസ് സി. പ്രിന്റിംഗ് ടെക്നോളജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2015 പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് ഏഴ്, 11 തീയതികളിലും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2016 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 12നും നടക്കും. കേന്ദ്രം: സര്‍വകലാശാല എന്‍ജിനീയറിംഗ് കോളജ് (CUIET) കോഹിനൂര്‍. വിശദമായ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ ( CCSS 2023 പ്രവേശനം) എംഎസ് സി. ബയോകെമിസ്ട്രി നവംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം ഒന്നാം (CBCSS SDE) സെമസ്റ്റര്‍ എംഎസ് സി. മാത്തമാറ്റിക്സ് (2020, 2021 പ്രവേശനം) നവംബര്‍ 2023,(2022, 2023 പ്രവേശനം) നവംബര്‍ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.