കാലിക്കട്ട് സര്‍വകലാശാലയിലെ ഡെവലപ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ് 27 ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ മുന്‍ ചെയര്മാന് പി.സി. മോഹനന് പ്രഭാഷണം നടത്തും. 'ദാരിദ്ര്യ മറയ്ക്ക് പിന്നില്‍' എന്നതാണ് വിഷയം. സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ നടക്കുന്ന പ്രഭാഷണം രാവിലെ 10 മണിക്ക് ഹ്യൂമാനിറ്റീസ് ഡീന്‍ ഡോ. പി. ശിവദാസന്‍ ഉദ്ഘാടനം ചെയ്യും.
പി.എച്ച്.ഡി. പ്രവേശനം 2024 കാലിക്കട്ട് സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശനം 2024് ഓണ്‍ലൈനായി ലേറ്റ് രജിസ്ട്രേഷന് ചെയ്യുന്നതിനുള്ള സമയം മാര്‍ച്ച് മൂന്ന് വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കിയിട്ടുള്ള ഇ മെയില്‍ വിലാസത്തില്‍ നിന്ന്
[email protected] എന്ന വിലാസത്തിലേക്ക് മെയില്‍ വഴി ആവശ്യപ്പെടുന്നവര്‍ക്ക് എഡിറ്റിംഗ് സൗകര്യം ലഭ്യമാക്കും. ഫോണ്‍ : 0494 2407016, 2407017.
പുനര്‍മൂല്യനിര്‍ണയഫലം അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2024 (CBCSS) റഗുലര്‍/(CUCBCSS) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും. വിദൂര വിഭാഗം അഞ്ചാം സെമസ്റ്റര്‍ (CBCSS UG) ബി.കോം., ബി.കോം. സ്പെഷ്യലൈസേഷന്, ബി.ബി.എ. നവംബര്‍ 2024 റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
നവംബര്‍ 2024 ലെ അഞ്ചാം സെമസ്റ്റര്‍ ബികോം., ബി.ബി.എ., ബി.എച്ച്.ഡി., ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.കോം. (പ്രൊഫഷണല്‍) (സി.ബി.സി.എസ്.എസ്യു.ജി.) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും ബികോം. (ഹോണേഴ്സ് പ്രൊഫഷണല്‍)(സി.യു.സി.ബി.സി.എസ്.എസ.് യു.ജി) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ (സി.ബി.സി.എസ്.എസ്. പി.ജി.) റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്ഡ്് ടെക്നോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കോണ്ടാക്ട് ക്ലാസ് വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. (2023 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസുകള്‍ മാര്‍ച്ച് എട്ടിന് അതത് കേന്ദ്രങ്ങളില്‍ തുടങ്ങും. വിദ്യാര്‍ഥികള്‍ തിരിച്ചറിയില്‍ കാര്‍ഡ് സഹിതം ഹാജരാകണം. ചില കോണ്ടാക്ട് ക്ലാസ് കേന്ദ്രങ്ങള്‍ക്ക് മാറ്റമുള്ളതിനാല്‍ വിദൂരവിഭാഗം വെബ്സൈറ്റില്‍ (sde.uoc.ac.in) നല്കിയ ഷെഡ്യൂള്‍ വിശദമായി പരിശോധിക്കുക.