പുനഃപ്രവേശന അപേക്ഷ
കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിൽ 2019, 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടി മൂന്നാം സെമസ്റ്റർ വരെയുള്ള പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത (സിബിസിഎസ്എസ്) ബിഎ അഫ്സൽ ഉൽ ഉലമ, പൊളിറ്റിക്കൽ സയൻസ്, ബികോം, ബിബിഎ വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് പുനഃ പ്രവേശനത്തിന് പിഴ കൂടാതെ മാർച്ച് ഒന്ന് വരെയും 100 രൂപ പിഴയോടെ അഞ്ചു വരെയും 500 രൂപ അധിക പിഴയോടെ ഏഴു വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0494 2400288, 2407356.
സ്ട്രീം ചേഞ്ച് അപേക്ഷ
കാലിക്കട്ട് സർവകലാശാല അഫിലിയേറ്റഡ് കോളജുകൾ / ഓട്ടോണമസ് കോളജുകളിൽ 2019 മുതൽ 2023 വരെ വർഷങ്ങൾ പ്രവേശനം നേടി മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത (സിബിസിഎസ്എസ്) ബിഎ അഫ്സൽ ഉൽ ഉലമ, പൊളിറ്റിക്കൽ സയൻസ്, ബികോം, ബിബിഎ വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് സ്ട്രീം ചേഞ്ച് മുഖേന സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ വിഭാഗത്തിനും കീഴിൽ പ്രവേശനം നേടി പഠനം തുടരാം. പിഴ കൂടാതെ മാർച്ച് ഒന്ന് വരെയും 100 രൂപ പിഴയോടെ അഞ്ചു വരെയും 500 രൂപ അധിക പിഴയോടെ ഏഴു വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0494 2400288, 2407356.
ഓഡിറ്റ് കോഴ്സ് പരീക്ഷ
വിദൂര വിഭാഗം (സിബിസിഎസ്എസ്) 2022 പ്രവേശനം ബിഎ, ബികോം, ബിബിഎ വിദ്യാർഥികളുടെ മൂന്ന്, നാല് സെമസ്റ്ററുകളുടെ ഭാഗമായുള്ള ഓഡിറ്റ് കോഴ്സ് റഗുലർ പരീക്ഷ മാർച്ച് മൂന്ന് മുതൽ ആറു വരെയും ഒന്ന്, രണ്ട് സെമസ്റ്റർ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ മാർച്ച് ഏഴിനും ഓൺലൈനായി നടത്തും. സമയക്രമം വിദൂര വിഭാഗം വെബ്സൈറ്റിൽ. ഫോൺ: 0494 2400288, 2407356.
ഹാൾടിക്കറ്റ്
മാർച്ച് മൂന്നിന് ആരംഭിക്കുന്ന അഫ്സൽ ഉൽ ഉലമ പ്രിലിമിനറി രണ്ടാം വർഷ റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം വിദ്യാർഥികൾ അതത് കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.
പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ മൂന്നു വർഷ എൽഎൽബി ഡിഗ്രി (ഓൾഡ് സ്കീം 1992 മുതൽ 1999 വരെ പ്രവേശനം) വിദ്യാർഥികൾക്കുള്ള ഒന്ന്, രണ്ട്, അവസാന വർഷ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഏപ്രിൽ ഏഴ്, 24, മെയ് ഏഴ് തീയതികളിൽ തുടങ്ങും.
എല്ലാ അവസരങ്ങളും നഷ്ടമായ അഞ്ചു വർഷ എൽഎൽബി ഡിഗ്രി (ഓൾഡ് സ്കീം 1990 മുതൽ 1999 വരെ പ്രവേശനം) വിദ്യാർഥികൾക്കുള്ള മൂന്ന്, നാല്, അവസാന വർഷ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഏപ്രിൽ ഏഴ്, 24, മെയ് രണ്ട് തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി) ബികോം, ബിബിഎ, ബിടിഎച്ച്എം, (സിയുസിബിസിഎസ്എസ് യുജി) ബികോം പ്രഫഷണൽ, ബികോം ഹോണേഴ്സ് (2019 പ്രവേശനം മുതൽ) നവംബർ 2024. വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ്) ബികോം, ബിബിഎ നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി) ബിഎ, ബിഎസ്സി മാത്തമാറ്റിക്സ്, ബിഎ അഫ്സൽ ഉൽ ഉലമ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.