പരീക്ഷാരജിസ്ട്രേഷന്‍
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എംബിഎ ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ് ആന്‍ഡ് എംബിഎ ഹെല്‍ത് കെയര്‍ മാനേജ്മെന്റ് (2020 മുതല്‍ 2023 വരെ പ്രവേശനം), നാലാം സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ് ഫുള്‍ടൈം, പാര്‍ട്ട് ടൈം) ജൂലായ് 2025 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് 12 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴയില്ലാതെ 27 വരെയും 190 രൂപ പിഴയോടെ മാര്‍ച്ച് മൂന്ന് വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദം, തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ രണ്ടാം സെമസ്റ്റര്‍ ബിടിഎ എന്നിവയുടെ ഏപ്രില്‍ 2025 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 17 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ മാര്‍ച്ച് മൂന്ന് വരെയും 190 രൂപ പിഴയോടെ മാര്‍ച്ച് ആറ് വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എംസിഎ നവംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവക്ക് 20 വരെ അപേക്ഷിക്കാം.
രണ്ടാംവര്‍ഷ ബിഎച്ച്എം (2022 പ്രവേശനം റഗുലര്‍), (2021, 2020 പ്രവേശനം സപ്ലിമെന്ററി) ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ഇക്കണോമിക്സ് നവംബര്‍ 2024, നവംബര്‍ 2023 പരീക്ഷഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പത്താം സെമസ്റ്റര്‍ ബിആര്‍ക് നവംബര്‍ 2024, ഡിസംബര്‍ 2024 സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എഎല്‍ബി യൂണിറ്ററി നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ടൈംടേബിള്‍
ഒമ്പതാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി (ഹോണേഴ്സ്, 2019, 2020 പ്രവേശനം) നവംബര്‍ 2024 റഗുലര്‍, സപ്ലിമെന്ററി, ഏപ്രില്‍ 2025 സപ്ലിമെന്ററി (2017, 2018 പ്രവേശനം) പരീക്ഷകളും മാര്‍ച്ച് 12ന് തുടങ്ങും.
ഏഴാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി (ഹോണേഴ്സ്, 2019 മുതല്‍ 2021 വരെ പ്രവേശനം) നവംബര്‍ 2024 റഗുലര്‍, സപ്ലിമെന്ററി, ഏപ്രില്‍ 2025 സപ്ലിമെന്ററി പരീക്ഷ എന്നിവ മാര്‍ച്ച് 17ന് തുടങ്ങും.
അഞ്ചാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി (ഹോണേഴ്സ്, 2019 മുതല്‍ 2022 വരെ പ്രവേശനം) നവംബര്‍ 2024 റഗുലര്‍, സപ്ലിമെന്ററി, ഏപ്രില്‍ 2025 സപ്ലിമെന്ററി പരീക്ഷ എന്നിവ മാര്‍ച്ച് 14ന് തുടങ്ങും.
ത്രിവത്സര എല്‍എല്‍ബി അഞ്ചാം സെമസ്റ്റര്‍ (2019 മുതല്‍ 2022 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2024 പരീക്ഷ മാര്‍ച്ച് 17നും മൂന്നാം സെമസ്റ്റര്‍ പരീക്ഷ മാര്‍ച്ച് 18നും തുടങ്ങും.