University News
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (പിജി സിബിസിഎസ്എസ് 2021 പ്രവേശനം മുതൽ ) എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണികേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം ഏപ്രിൽ 2025 വിദൂര വിഭാഗം എംഎ, എംഎസ്‌സി, എംകോം ( 2020, 2021 പ്രവേശനം ) ഏപ്രിൽ 2024, ( 2022 പ്രവേശനം മുതൽ ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് 10 മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ (2023 ബാച്ച് ) ബിവോക് ഫുഡ് സയൻസ് ( പഴശിരാജാ കോളജ് പുൽപ്പള്ളി, വയനാട് ), ബിവോക് ഇസ്ലാമിക് ഫിനാൻസ് ( ഇഎംഇഎ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കൊണ്ടോട്ടി) നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷ

റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ (2020 മുതൽ 2023 വരെ പ്രവേശനം) മാർച്ച് 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് സിഡിഒഇ) എംഎ ഹിസ്റ്ററി ( 2021, 2022 പ്രവേശനം ) നവംബർ 2024, ( 2020 പ്രവേശനം ) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് 18 വരെ അപേക്ഷിക്കാം.