മൂന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എംഎഡ് ജൂലൈ 2025, ലോ കോളജുകളിലെ മൂന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ) എൽഎൽഎം ജൂൺ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190 രൂപ പിഴയോടെ മാർച്ച് മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് യഥാക്രമം 10, 11 തീയതികൾ മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ്) എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണികേഷൻ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഏഴിന് നടക്കും.
മൂന്നാം സെമസ്റ്റർ ബിവോക് ഓർഗാനിക് ഫാമിംഗ് (മലബാർ ക്രിസ്ത്യൻ കോളജ് കോഴിക്കോട്), ബിവോക് അപ്ലൈഡ് ബയോടെക്നോളജി (സെന്റ് മേരീസ് കോളജ് തൃശൂർ) നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി ആറ്, 10 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംപിഎഡ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.