വൈവ / പ്രാക്ടിക്കൽ പരീക്ഷ
എൽഎൽബി ( അഞ്ച് വർഷം ആൻഡ് മൂന്ന് വർഷം 2000 സ്‌കീം 2000 മുതൽ 2007 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി വൈവ / പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 18ന് നടക്കും. കേന്ദ്രം: ഗവ. ലോ കോളജ് കോഴിക്കോട്.
മൂന്നാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധനാ അപേക്ഷ
ഒന്നാം സെമസ്റ്റർ ( 2024 പ്രവേശനം ) നാലു വർഷ ബിരുദ പ്രോഗ്രാം നവംബർ 2024 റഗുലർ പരീക്ഷയുടെ പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി അഞ്ചു വരേയ്ക്ക് നീട്ടി.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി 2019 പ്രവേശനം മുതൽ ) ബിഎ, അഫ്സൽ ഉൽ ഉലമ, ബിഎസ്ഡബ്ല്യൂ, ബിവിസി, ബിഎഫ്ടി നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റാർ (സിബിസിഎസ്എസ് പിജി ) എംഎസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ (2019 പ്രവേശനം) എംകോം സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിന് 14 വരെ അപേക്ഷിക്കാം.
പിജി ഡിപ്ലോമ ഇൻ കൊമേഴ്‌സ് ആൻഡ് മാനേജ്മെന്‍റ് ഇൻ അറബിക് ( 2023 പ്രവേശനം ) മാർച്ച് 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.