ഒന്നാം വർഷ ( 2023, 2024 പ്രവേശനം ) ഇന്‍റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ്, ( 2017 മുതൽ 2022 വരെ പ്രവേശനം ) ഇന്‍റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 17 വരെയും 190/ രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി മൂന്ന് മുതൽ ലഭ്യമാകും.
പരീക്ഷാഫലം
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ( 2000 മുതൽ 2003 വരെ പ്രവേശനം ) ബിആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 19 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എംബിഎ. ഐഎഫ്, എച്ച്സിഎം. ജൂലൈ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബിടെക്. ( 2014, 2015 പ്രവേശനം ) നവംബർ 2021, ( 2017 പ്രവേശനം ) നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പഠനക്കുറിപ്പ് വിതരണം
കാലിക്കട്ട് സര്‍വകലാശാല വിദൂര വിഭാഗം 2023 പ്രവേശനം പിജി വിദ്യാർഥികളുടെ നാലാം സെമസ്റ്റർ പഠനക്കുറിപ്പുകൾ ഫെബ്രുവരി ഒന്ന് മുതൽ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ നിന്ന് വിതരണം ചെയ്യും. വിദ്യാർഥികൾ വിദൂര വിഭാഗത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ് ഹാജരാക്കി പഠനക്കുറിപ്പുകൾ കൈപ്പറ്റേണ്ടതാണ്.