റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് പഠനവകുപ്പിലെ (പോലീസ് അക്കാദമി, തൃശ്ശൂര്‍) മണിക്കൂര്‍ വേതനാടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ (2022 പ്രവേശനം) ബി.വോക്. ഡാറ്റാ സയന്‍സ് ആന്ഡ്് അനലിറ്റിക്സ് നവംബര്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 29ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. പൊന്നാനി കോളജ്, എം.ഇ.എസ്. കല്ലടി കോളജ് മണ്ണാര്‍ക്കാട്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ
സര്‍വകലാശാല എന്‍ജിനീയറിംഗ് കോളജിലെ ( CUIET ) ഒന്നാം സെമസ്റ്റര്‍ (2019 മുതല്‍ 2023 വരെ പ്രവേശനം) നവംബര്‍ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്നു വരെയും 190 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് 21 മുതല്‍ ലഭ്യമാകും.