വാക് - ഇൻ - ഇന്റർവ്യൂ
തൃശൂർ പോലീസ് അക്കഡമിയിലുള്ള കാലിക്കട്ട് സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പിൽ ഫോറൻസിക് കെമിസ്ട്രി ആന്റ് ടോക്സിക്കോളജി എന്ന പേപ്പർ കൈകാര്യം ചെയ്യുന്നതിന് മണിക്കൂറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ ജനുവരി 20ന് നടക്കും. ഒരൊഴിവാണുള്ളത്. യോഗ്യത : 55 ശതമാനം മാർക്കിൽ കുറയാത്ത എംഎസ്സി ഫോറൻസിക് സയൻസ് / തത്തുല്യം, നിർദിഷ്ട വിഷയത്തിൽ നെറ്റ് / പിഎച്ച്ഡി ഉയർന്ന പ്രായ പരിധി 65 വയസ്. യോഗ്യരായവർ രാവിലെ 10.30ന് കാലിക്കട്ട് സർവകലാശാല പ്രധാന ക്യാമ്പസിൽ ലൈഫ് സയൻസ് പഠനവകുപ്പിൽ ഹാജരാകണം.
സര്‍വകലാശാലാ പെന്‍ഷന്‍കാര്‍ സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ പെന്‍ഷന്‍കാരുടെ 2024 2025 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി സ്റ്റേറ്റ്മെന്റ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ഷിക വരുമാനം സംബന്ധിച്ച വിശദാംശങ്ങളും സ്റ്റേറ്റ്മെന്റ് തയാറാക്കുന്നതിനുള്ള ഫോമും സര്‍വകലാശാലാ വെബ്സൈറ്റിലെ പെന്‍ഷനേഴ്സ് സ്പോട്ടില്‍ ലഭ്യമാണ്. പെന്ഷന് ഐഡി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച സ്റ്റേറ്റ്മെന്റും ആവശ്യമായ രേഖകളുടെ പകർപ്പുകളും സഹിതം ജനുവരി 20 ന് മുൻപായി ഫിനാന്‍സ് ബ്രാഞ്ചില്‍ സമർപ്പിക്കേണ്ടതാണ്.
പരീക്ഷാഫലം
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് ആൻഡ് സിയുസിബിസിഎസ്എസ്) ബികോം, ബിബിഎ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.