ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാല എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിലെ ആറുമാസ “ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ” കോഴ്സിൽ സംവരണ വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. മുസ്ലിം, എസ്സി, എസ്ടി, ഇഡബ്ല്യൂഎസ് വിഭാഗങ്ങളിലാണൊഴിവ്. താത്പര്യമുള്ളവർ വിദ്യാഭ്യാസ, സംവരണ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 13 ന് രാവിലെ പത്തിന് സർവകലാശാല ഇഎംഎംആർസി ഓഫീസിൽ ഹാജരാകണം. ഫോൺ: 9946823812, 9846512211.
കോൺടാക്ട് ക്ലാസ്
കാലിക്കട്ട് സർവകലാശാല വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിൽ ഡബ്ല്യൂഎംഒ കോളജ് മുട്ടിൽ കോൺടാക്ട് ക്ലാസ് സെന്ററായി തെരഞ്ഞെടുത്ത 2022 പ്രവേശനം ബികോം, ബിഎ ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, വിദ്യാർഥികളിൽ ആറാം സെമസ്റ്റർ ഓൺലൈൻ കോൺടാക്ട് ക്ലാസിന് പങ്കെടുക്കാൻ താത്പര്യമുള്ളവർ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോം ജനുവരി 20ന് മുൻപായി പൂരിപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2400288, 2407356.
ബിഎഡ് പ്രാക്ടിക്കൽ പരീക്ഷ
ബിഎഡ് (2023 പ്രവേശനം ബാച്ച് ) ജനുവരി 2025 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 15 ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ
നാലാം സെമസ്റ്റർ ( 2020 മുതൽ 2022 വരെ പ്രവേശനം ) ബികോം എൽഎൽബി ഹോണേഴ്സ് മാർച്ച് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 28ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ ബിഎഡ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.