കാലിക്കട്ട് സര്‍വകലാശാലാ ഇന്‍റര്‍സോണ്‍ കലോത്സവം ഫെബ്രുവരി എട്ട് മുതല്‍ 12 വരെ നടത്താന്‍ നിശ്ചയിച്ചതായി വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ അറിയിച്ചു. ഇന്‍റര്‍സോണ്‍ കലോത്സവത്തിന്‍റെ ആതിഥേയത്വം വഹിക്കാന്‍ താത്പര്യമുള്ള കോളജുകള്‍ ജനുവരി പത്തിനകം വിദ്യാര്‍ഥി ക്ഷേമവിഭാഗം ഓഫീസുമായി ബന്ധപ്പെടണം.
റീഫണ്ട് അപേക്ഷ ഓണ്‍ലൈനായി മാത്രം
കാലിക്കട്ട് സര്‍വകലാശാലയുടെ റീഫണ്ട് അപേക്ഷകള്‍ 2025 ജനുവരി ഒന്ന് മുതല്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. അപേക്ഷകര്‍ക്ക് സര്‍വകലാശാലാ വെബ്‌സൈറ്റിലെ ഇ പേയ്മെന്റ് പോര്‍ട്ടലില്‍ ചലാന്‍ റീഫണ്ട് എന്ന ലിങ്ക് വഴി റീഫണ്ടിന് അപേക്ഷിക്കാം.
പരീക്ഷാഫലം
വിദൂര വിഭാഗം/ പ്രൈവറ്റ് രജിസ്ട്രേഷന്‍ അഞ്ചാം സെമസ്റ്റര്‍ (CBCSS UG) ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബിഎസ് സി മാത്തമാറ്റിക്‌സ് നവംബര്‍ 2024 റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം. ലിങ്ക് എട്ട് മുതല്‍ ലഭ്യമാകും.