ശാസ്ത്രയാന്‍: പൊതുജനങ്ങളെ സ്വാഗതം ചെയ്യാൻ സര്‍വകലാശാല
"സര്‍വകലാശാലാ സമൂഹം ജനങ്ങളിലേക്ക്’ എന്ന മുദ്രാവാക്യവുമായി കാലിക്കട്ട് സര്‍വകലാശാല ശാസ്ത്രയാന്‍ ഓപ്പൺ ഹൗസ് പ്രദർശനം ജനുവരി 16 മുതല്‍ 18 വരെസംഘടിപ്പിക്കുന്നു. സര്‍വകലാശാലാ കാമ്പസിൽ രാവിലെ ഒൻപത് മുതൽ അഞ്ചു വരെ യാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഗവേഷണ പദ്ധതികളും നേട്ടങ്ങളുമെല്ലാം വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ വിവരിക്കുന്നതാണ് പരിപാടി. കാലിക്കറ്റിലേതിന് പുറമെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ടാകും.
റീൽസ് നിർമാണ മത്സരം ശാസ്ത്രയാന്‍ ഓപ്പൺ ഹൗസ് പ്രദർശത്തിന്‍റെ ഭാഗമായി റീൽസ് നിർമാണ മത്സരം സംഘടിപ്പിക്കുന്നു. ശാസ്ത്രവും സമൂഹവും എന്ന വിഷയത്തിൽ 45 മുതൽ 60 വരെ സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് തയ്യാറാക്കേണ്ടത്. വീഡിയോകൾ സാമൂഹിക മാധ്യമ പേജുകളിൽ #Shastharayan2024, #univesityofcalicutofficial എന്നീ ഹാഷ് ടാഗുകളിൽ പോസ്റ്റ് ചെയ്യണം. വീഡിയോ ലിങ്ക്
[email protected] എന്ന ഇ മെയിലിൽ അയക്കണം.
പ്രബന്ധ രചനാ മത്സരവും ക്വിസ് മത്സരവും കോഴിക്കോട്: ഡോ. ഭീംറാവു അംബേദ്‌കർ ചെയറും പൊളിറ്റിക്കൽ സയൻസ് പഠനവവകുപ്പും ചേർന്ന് പ്രബന്ധ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. തുജനങ്ങൾക്കായാണ് ‘ബി.ആർ. അംബേദ്‌കറും ആധുനിക ഇന്ത്യയും’ എന്ന വിഷയത്തിൽ മലയാളത്തിൽ പ്രബന്ധ രചനാ മത്സരം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രബന്ധത്തിന് 3000/ രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9961505043.