പുനര്‍മൂല്യനിര്‍ണയഫലം
വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ എംഎ അറബിക് ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. ബിടെക് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2024, ബിആര്‍ക് നാല്, ആറ് സെമസ്റ്റര്‍ സെപ്റ്റംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ബികോം ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി മാര്‍ക്ക് ലിസ്റ്റ്
1992 മുതല്‍ 2004 വരെ വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ റഗുലര്‍, വിദൂരവിഭാഗം, പ്രൈവറ്റ്, ബികോം വിദ്യാര്‍ഥികള്‍ക്ക് (ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം) നടത്തിയ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മാര്‍ക്ക് ലിസ്റ്റുകള്‍ ജനുവരി മൂന്ന് മുതല്‍ പരീക്ഷാഭവനിലെ ബികോം ബ്രാഞ്ചില്‍ നിന്ന് കൈപ്പറ്റാം. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റ്/ ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡ് സഹിതമെത്തണം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ മുന്‍ അവസരങ്ങളില്‍ എഴുതിയ പരീക്ഷകളുടെ മുഴുവന്‍ മാര്‍ക്ക് ലിസ്റ്റുകളും യോഗ്യതാ സര്‍ട്ടിഫിക്കറ്റായ പ്ലസ്ടു/ പ്രീഡിഗ്രി മാര്‍ക്ക് ലിസ്റ്റും 10 ദിവസത്തിനകം ബികോം ബ്രാഞ്ചില്‍ ഹാജരാക്കണം. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം. ഫോം വെബ്സൈറ്റില്‍ ലഭ്യമാണ്.