റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സര്‍വകലാശാലയിലെ 2024 2025 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ( പ്രൊജക്ട് മോഡ് ) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് പുനര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ ( https://admission.uoc.ac.in/ ) പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുൾപ്പെട്ടവർ കൂടുതൽ വിവരങ്ങള്‍ക്ക് ഇഎംഎംആർസി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0494 2407016, 7279
ഹാൾടിക്കറ്റ്
ജനുവരി ഒന്നിന് ആരംഭിക്കുന്ന വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ്) ബിഎ, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎ മൾട്ടിമീഡിയ, ബിഎസ്സി നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ബിഎ മൾട്ടിമീഡിയ (2019 ആൻഡ് 2020 ) നവംബർ 2023 പരീക്ഷയുടെയും ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ചാം സെമസ്റ്റർ (2014 മുതൽ 2016 വരെ പ്രവേശനം) വിദൂര വിഭാഗം ബിഎ, ബിഎസ്സി, ബികോം, ബിബിഎ / അഫിലിയേറ്റഡ് കോളജുകളിലെ ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎംഎംസി, ബിടിഎഫ്പി, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎസ്സി, ബിസിഎ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷൾ ജനുവരി 30നും അഫിലിയേറ്റഡ് കോളജുകളിലെ ബികോം, ബിബിഎ, ബികോം വൊക്കേഷണൽ പരീക്ഷകൾ ഫെബ്രുവരി 15നും തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എഞ്ചിനീയറിംഗ് കോളജ് കോഹിനൂർ.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (പിജി സിബിസിഎസ്എസ് 2021 പ്രവേശനം മുതൽ) എംഎസ്സി കമ്പ്യൂട്ടർ സയൻസ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഒന്നിന് തുടങ്ങും.
ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി 17ന് തുടങ്ങും. കേന്ദ്രം: ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.