ഫിസിക്സ് പഠനവകുപ്പിൽ പിഎച്ച്ഡി പ്രവേശനം
കാലിക്കട്ട് സർവകലാശാല ഫിസിക്സ് പഠനവകുപ്പിൽ പിഎച്ച്ഡി (നോൺ എൻട്രൻസ്, എനി ടൈം രജിസ്ട്രേഷൻ) പ്രവേശനത്തിന് യുജിസി / സിഎസ്ഐആർ ജെആർഎഫ്, ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകളുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ‘ഫോട്ടോണിക് ബയോസെൻസർ’ എന്ന വിഷയത്തിൽ ഡോ. ലിബു കെ. അലക്സാണ്ടറിന് കീഴിലാണൊഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം ജനുവരി മൂന്നിന് രാവിലെ 11ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം: 30 വരെ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോമേഴ്സ് ആൻഡ് സ്പോക്കൺ ഹിന്ദി (പാർട്ട് ടൈം ആറു മാസം) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ഡിസംബർ 30ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. രജിസ്ട്രേഷൻ ഫീസ് 135 രൂപ. പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ തപാൽ മുഖേനയോ വകുപ്പ് മേധാവി, ഹിന്ദി പഠനവകുപ്പ്, കാലിക്കട്ട് സർവകലാശാല, മലപ്പുറം 673 635 ( ഫോണ് 0494 2407252 ) എന്ന വിലാസത്തിൽ ഡിസംബർ 31നകം ലഭ്യമാക്കണം. ഫോൺ : 0494 2407016, 7017, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .
എൻഎസ്എസ് ഗ്രേസ് മാർക്ക്
അഫിലിയേറ്റഡ് കോളജുകളിലെ (സിബിസിഎസ്എസ് V യുജി 2022 പ്രവേശനം ) ബിവോക് വിദ്യാർഥികൾക്ക് എൻഎസ്എസ് ഗ്രേസ് മാർക്കിന് സ്റ്റുഡന്റ്സ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴി ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഡിസംബർ 23 മുതൽ ലഭ്യമാകും. അവസാന തീയതി ജനുവരി ആറ്.
ടോക്കൺ രജിസ്ട്രേഷൻ
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ്) ബിഎ, ബിഎ അഫ്സൽ ഉൽ ഉലമ നവംബർ 2024 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന 2023 പ്രവേശനം പരീക്ഷാർഥികൾക്ക് ഓൺലൈനായി ഡിസംബർ 23 മുതൽ ടോക്കൺ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ഫീസ്: 2750 രൂപ. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ (2020 പ്രവേശനം മുതൽ) എംപിഎഡ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 15 വരെയും 190 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്ന് മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം വർഷ ബിഎച്ച്എം ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നിന് തുടങ്ങും. കേന്ദ്രം: ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ലക്കിടി, വയനാട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് ( 2019, 2020 പ്രവേശനം) ഏപ്രിൽ 2024, ( 2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജനുവരി ആറ് വരെ അപേക്ഷിക്കാം.