വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ ഒന്നാം വർഷ (2023, 2024 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്ടെക് നോളജി, (2022 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 16 വരെയും 190 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്ന് മുതൽ ലഭ്യമാകും.
ഒന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എംഎഡ് ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 15 വരെയും 190 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്ന് മുതൽ ലഭ്യമാകും.
മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) രണ്ടു വർഷ ബിപിഎഡ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 15 വരെയും 190 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്ന് മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എംബിഎ ഐഎഫ്, എംബിഎ എച്ച്സിഎം ജൂലൈ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബിഎംഎംസി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.