മൂല്യനിർണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ പിജി (പിജി സിബിസിഎസ്എസ്) നവംബർ 2024, നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജനുവരി 20 മുതൽ 23 വരെ നടക്കും. വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ പിജി (സിഡിഒഇ സിബിസിഎസ്എസ്) നവംബർ 2024, നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജനുവരി 18ന് തുടങ്ങും.
ഓഡിറ്റ് കോഴ്സ് ഓൺലൈൻ സപ്ലിമെന്ററി പരീക്ഷ
കാലിക്കട്ട് സർവകലാശാല വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം 2019, 2021 പ്രവേശനം / പ്രൈവറ്റ് രജിസ്ട്രേഷൻ 2020 പ്രവേശനം ( സിബിസിഎസ്എസ് ) ബിഎ, ബിഎസ്സി, ബികോം, ബിബിഎ വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഓൺലൈൻ സപ്ലിമെന്ററി പരീക്ഷ ഡിസംബർ 24ന് നടത്തും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഫോൺ: 0494 2400288, 2407356.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024, (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.