സോണല്‍ കലോത്സവങ്ങള്‍ക്ക് തീയതിയായി
കാലിക്കട്ട് സര്‍വകലാശാലാ സോണല്‍ കലോത്സവങ്ങള്‍ ജനുവരി 19 മുതല്‍ ഫെബ്രുവരി ഒന്ന് വരെ നടത്താന്‍ നിശ്ചയിച്ചതായി സര്‍വകലാശാലയിലെ വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡീന്‍ അറിയിച്ചു. എ സോണ്‍ ജനുവരി 28 മുതല്‍ ഫെബ്രുവരി ഒന്നു വരെ, ബി സോണ്‍ ജനുവരി 21 മുതല്‍ 26 വരെ, ഡി സോണ്‍ ജനുവരി 24 മുതല്‍ 28 വരെ, എഫ് സോണ്‍ ജനുവരി 27 മുതല്‍ 31 വരെയും നടക്കും. പ്രസ്തുത തീയതികളില്‍ സോണല്‍ കലോത്സവങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ താത്പര്യമുള്ളതും അതാതു സോണുകളിലുള്ളതുമായ കോളജുകള്‍ ഡിസംബര്‍ 20നകം വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഓഫിസുമായി ബന്ധപ്പെടണം. സി സോണ്‍ കലോത്സവത്തിന്റെ തീയതി ( ജനുവരി 19 മുതല്‍ 23 വരെ) നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രാക്ടിക്കല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫാഷന്‍ ഡിസൈന്‍ ആന്ഡ്് മാനേജ്മന്റ് നവംബര്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30ന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. കോളേജ് പൊന്നാനി. വിശദമായ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം വര്‍ഷ അദീബി ഫാസില്‍ (ഉറുദു) പ്രിലിമിനറി ഏപ്രില്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.