റീൽസ് തയാറാക്കാം; കാഷ് അവാർഡ് നേടാം
ജനുവരി 14, 15 തീയതികളിലായി കൊച്ചിൻ സർവകലാശാലയിൽ നടക്കുന്ന അന്താരഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി കോളജ് / സർവകലാശാലാ വിദ്യാർഥികൾക്ക് വീഡിയോ / റീൽസ് നിർമാണ മത്സരം സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട 25 വീഡിയോകൾ കോൺക്ലേവിൽ പ്രദർശിപ്പിക്കുകയും ഏറ്റവും മികച്ച അഞ്ചു വീഡിയോകൾക്ക് 10,000 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കുകയും ചെയ്യും. ഫോൺ: 0471 2301290. വിശദ വിവരങ്ങൾക്ക് https://keralahighereducation.com/ .
സി സോൺ കലോത്സവം
കാലിക്കട്ട് സർവകലാശാലാ സി സോൺ കലോത്സവം 2025 ജനുവരി 19 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചതായി സർവകലാശാലയിലെ വിദ്യാർഥി ക്ഷേമ വിഭാഗം ഡീൻ അറിയിച്ചു. സി സോൺ കലോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ താത്പര്യമുള്ള മലപ്പുറം ജില്ലയിലെ കോളജുകൾ ഡിസംബർ 13നകം വിദ്യാർഥി ക്ഷേമ വിഭാഗം ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്.