University News
സെക്യൂരിറ്റി ഗാർഡ് അഭിമുഖം മാറ്റിവെച്ചു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ പ്രധാന ക്യാമ്പസിലെ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഒക്ടോബർ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

വാക് ഇൻ ഇന്‍റർവ്യൂ

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ ഗസ്റ്റ് അധ്യാപക തസ്തികതയിൽ ( മണിക്കൂറടിസ്ഥാനത്തിലുള്ള ) രണ്ട് ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത: 55 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജ്വേഷൻ ഇൻ കംപാരറ്റീവ് ലിറ്ററേച്ചർ, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 23ന് ഉച്ചയ്ക്ക് 2.30ന് പഠനവകുപ്പിൽ വാക് ഇൻ ഇന്‍റവ്യൂവിന് ഹാജരാകണം.

ഫ്രഞ്ച് സർട്ടിഫിക്കറ്റ് കോഴ്സ്

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ ഓൺലൈനായി ഫ്രഞ്ച് സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കുന്നു. അടിസ്ഥാന യോഗ്യത: പ്ലസ്‌ടു. അപേക്ഷകർക്ക് പ്രായ പരിധിയില്ല. കോഴ്‌സ് കാലാവധി ആറു മാസം. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് ഫീസിളവ് ലഭിക്കും. താത്പര്യമുള്ളവർക്ക് ഒക്ടോബർ 30 വരെ പ്ലസ്‌ടു മാർക്ക് ലിസ്റ്റ് സഹിതം പഠനവകുപ്പിലെത്തി പ്രവേശനം നേടാം. ഫോൺ: 8802498131.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്‌സ്, എൽഎൽബി യൂണിറ്ററി (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023, (2018 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.

സർവകലാശാലാ നിയമപഠനവകുപ്പിലെ രണ്ട്, നാല് സെമസ്റ്റർ എൽഎൽഎം ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാഫലം

രണ്ടാം സെമസ്റ്റർ എംഎ അറബിക്, ഹിസ്റ്ററി, ഇംഗ്ലീഷ്, സോഷ്യോളജി, പോസ്റ്റ് അഫ്സൽ ഉൽ ഉലമ, എംഎസ്ഡബ്ല്യൂ ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ ബിഎസ്‌സി, ബിസിഎ ഏപ്രിൽ 2024 (സിബിസിഎസ്എസ്) റഗുലർ / (സിയുസിബിസിഎസ്എസ്) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
More News