‘കേരള സയന്‍സ് സ്ലാം - 2024’ നവംബർ 23ന്
തേഞ്ഞിപ്പലം: ശാസ്ത്ര ഗവേഷണത്തെ പൊതുജനങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരുന്ന മത്സരമായ കേരള സയന്‍സ് സ്ലാം 2024 ന് കാലിക്കട്ട് സര്‍വകലാശാലയിലും വേദിയൊരുങ്ങുന്നു. സയൻസ് ജനങ്ങളിലേക്ക് എന്ന ഹാഷ് ടാഗോടെ കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് കേരളത്തിലെ പ്രമുഖ അക്കാദമിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ അഞ്ചു കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന കേരള സയന്‍സ് സ്ലാം 2024 ന്റെ റീജിയണല്‍ മത്സരം നവംബര്‍ 23 ന് കാലിക്കട്ട് സർവകലാശാലയിൽ നടക്കും. സർവകലാശാലയിലെ പ്രഫ. എം.എസ്. സ്വാമിനാഥന് ചെയറിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. സയന്‍സ് ഗവേഷകരും പൊതുജനങ്ങളും നേരിട്ട് സംവദിക്കുന്നതിന് വേദിയൊരുക്കിക്കൊണ്ട് സയന്‍സ് ഗവേഷണ വിഷയങ്ങള്‍ സാധാരണക്കാര്‍ക്ക് ലളിതവും സരസവുമായി പറഞ്ഞുകൊടുക്കുന്ന മത്സരമായ സയന്‍സ് സ്ലാം കേരളത്തില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. സയന്‍സിന്റെ ഈ ജനകീയ വിനിമയ പരിപാടിയുടെ ആദ്യറൗണ്ട് നവംബർ മാസത്തിൽ കണ്ണൂർ, കോഴിക്കോട്, കൊച്ചി സർവകലാശാലാ ആസ്ഥാനങ്ങളിലും തിരുവനന്തപുരം വിമൻസ് കോളജിലുമായാണ് നടക്കുക. ഡിസംബർ 14 ന് പാലക്കാട് ഐഐടിയിലാണ് ഫൈനല്‍ മത്സരം.
ഗ്രേസ് മാർക്ക് അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ( സിബിസിഎസ്എസ്യുജി 2022 പ്രവേശനം മാത്രം ) ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ വിദ്യാർഥികളിൽ എൻസിസി, സ്പോർട്സ്, ആർട്സ് തുടങ്ങിയ ഗ്രേസ് മാർക്കുകൾക്ക് അർഹരായവർ സ്റ്റുഡന്റ്സ് പോർട്ടലിലെ ഗ്രേസ് മാർക്ക് പ്ലാനർ വഴി ഓപ്ഷൻ നൽകിയ ശേഷം പരീക്ഷാ ഭവനിലെ അതത് ബ്രാഞ്ചുകളിൽ അപേക്ഷ നേരിട്ട് സമർപ്പിക്കേണ്ടതാണ്. അവസാന തീയതി നവംബർ ആറ്.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളായിലെ ഒന്നാം സെമസ്റ്റർ (CBCSS V UG 2024 പ്രവേശനം മാത്രം) വിവിധ ബിവോക് നവംബർ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ നാല് വരെയും 190 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 21 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബിവോക് മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്മെന്റ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 21 ന് തുടങ്ങും. കേന്ദ്രം : അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം നിലമ്പൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
അഡീഷണൽ സപ്ലിമെന്ററി പരീക്ഷ
തേർഡ് പ്രഫഷണൽ ( 2008 സ്കീം 2008, 2007 പ്രവേശനവും അതിന് മുമ്പുള്ളതും ) ബിഎഎംഎസ് സെപ്റ്റംബർ 2024 അഡീഷണൽ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 28ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധനാഫലം
ബിബിഎ എൽഎൽബി ഹോണേഴ്സ് മൂന്നാം സെമസ്റ്റർ (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024, മൂന്നാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023, ഏഴാം സെമസ്റ്റർ (2019 മുതൽ 2020 വരെ പ്രവേശനം) നവംബർ 2023, ഏഴാം സെമസ്റ്റർ (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024, മൂന്നാം സെമസ്റ്റർ എൽഎൽഎം ജൂൺ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് 2021, 2022 പ്രവേശനം ) ബിഎ മൾട്ടി മീഡിയ നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.