അറബിക് പിഎച്ച്ഡി ഒഴിവ്
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ അറബിക് പഠനവകുപ്പിൽ നാല് ഒഴിവുകളിലേക്ക് പിഎച്ച്ഡി അറബിക്ക് ( നോൺ എൻട്രൻസ് എനി ടൈം രജിസ്ട്രേഷൻ ) പ്രവേശനത്തിന് യുജിസി, ജെആർഎഫ് നേടിയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡോ. കെ. അലി നൗഫല്‍, ഡോ. പി.ടി. സൈനുദ്ധീന്‍ എന്നിവരുടെ കീഴിലാണ് ഒഴിവ്. അഭിമുഖം ഒക്ടോബർ 28ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ നടക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS V UG 2022 പ്രവേശനം മുതൽ) വിവിധ ബിവോക് നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 190 രൂപ പിഴയോടു കൂടി നവംബർ ഒന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 17 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( 2000 മുതൽ 2003 വരെ പ്രവേശനം ) ബിടെക്, ( 2000 മുതൽ 2008 വരെ പ്രവേശനം ) പാർട്ട് ടൈം ബിടെക് സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 18ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ബിടെക് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ നാല് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (സിസിഎസ്എസ്) എംഎസ്സി അപ്ലൈഡ് സൈക്കോളജി ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ ( ഐഇടി) ആറാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) ബിടെക് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ഒന്ന് വരെ അപേക്ഷിക്കാം.