എംഎഡ് പ്രവേശനം 2024 - 25; രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഹിന്ദി ദേശീയ സെമിനാർ
കാലിക്കട്ട് സർവകലാശാലാ ഹിന്ദി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ “മധ്യകാല സാഹിത്യത്തിന്റെ പുനർവായന” എന്ന വിഷയത്തിൽ 22, 23, 24 തീയതികളിൽ ദേശീയ സെമിനാർ നടക്കും. 22 ന് രാവിലെ പത്തിന് ആര്യഭട്ടാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രഫസർ അവധേഷ് പ്രധാൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ചിന്തകർ പങ്കെടുക്കും.
കാലിക്കട്ട് സർവകലാശാലയുടെ 202425 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം മുഖാന്തിരമുള്ള എംഎഡ് പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോബർ 16 ന് വൈകുന്നേരം മൂന്നിന് മുൻപായി മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ലഭിച്ച കോളജിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്. മാൻഡേറ്ററി ഫീസ്: എസ്സി / എസ്ടി / ഒഇസി വിഭാഗക്കാർക്ക് 135 രൂപ, മറ്റുള്ളവർക്ക് 540 രൂപ. മാൻഡേറ്ററി ഫീസടച്ച് പ്രവേശനം നേടാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും ഇവരെ തുടർന്നുള്ള പ്രവേശനത്തിന് പരിഗണിക്കുന്നതുമല്ല. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ എല്ലാ ഹയര്‍ ഓപ്ഷനുകളും ക്യാന്‍സല്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് സഹിതം സ്ഥിരപ്രവേശനം നേടേണ്ടതാണ്. ഹയര്‍ ഓപ്ഷന് നിലനിര്‍ത്തുന്നവരെ രണ്ടാം അലോട്ട്മെന്റിന് ശേഷമുണ്ടാകുന്ന ഒഴിവിലേക്ക് പരിഗണിക്കുന്നതായിരിക്കും. സ്ഥിരപ്രവേശനം നേടുന്നവർക്ക് ടിസി ഒഴികെയുള്ള എല്ലാ അസല്‍ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ചു വാങ്ങാവുന്നതാണ്. ഫോണ്‍: 0494 2407017, 2407016, 2660600. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ .
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) സിയുഎഫ്വൈയുജിപി നവംബർ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 240 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് 16 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (2023 പ്രവേശനം) ജനുവരി 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (സിസിഎസ്എസ് 2021 ആൻഡ് 2023 പ്രവേശനം ) എംഎ അറബിക് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ ഇക്കണോമിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണഫലം
നാലാം സെമസ്റ്റർ എംഎ മൾട്ടിമീഡിയ, അറബിക്, വിദൂര വിഭാഗം നാലാം സെമസ്റ്റർ എംഎ മലയാളം, സാൻസ്കൃത് സാഹിത്യ സ്പെഷ്യൽ, സാൻസ്കൃത് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ), ഹിസ്റ്ററി, ഇംഗ്ലീഷ്, ഫിലോസഫി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.